18 ചരകസംഹിത(വാചസ്പത്യം)
നാം ഖരത്വം, സതാമസത്ഭാവം, സന്ധീനാം സ്രംസഭ്രംശച്യവനാ നി, മഠംസശോണിതയോർവ്വീതീഭാവം, ദാരുണത്വം സ്വേദാനുബ ന്ധം സ്തംഭോ വാ യച്ചാന്യദപി കിഞ്ചിൽ ഭൃശവികൃതമനിമിത്തം സ്യാദിതി ലക്ഷണം സ്പൃശ്യാനാം ഭാവാനാം. 3 തദ്വ്യാസതോനുവ്യാഖ്യാസ്യാമം. തസ്യ ചേൽ പരിദൃശ്യമാ നം പൃഥക്ത്വേന പാദജംഘോരുസ്ഫിഗുദരപാർശ്വപൃഷ്ഠേഷികാപാ ണിഗ്രീവാതാല്വോഷ്ഠലലാടം സ്വിന്നം ശീതം പ്രസ്തബ്ധം ദാരുണം _______________________________________
ളിൽ ഈ വിവരിക്കുന്നതായ ചിഹ്നങ്ങളെ പ്രത്യേകം മനസ്സിരുത്തി അറിയുകയും വേണം. അതുകളെന്തെല്ലാമെന്നാൽ, എല്ലാ സമയ വും ഇളകിക്കൊണ്ടിരിക്കുന്ന (മിടിപ്പുളളതായ) ഹൃദയാദി ശരീരാവ യവങ്ങൾക്കു സ്തംഭം--ഇളക്കമില്ലായ്മ സംഭവിക്കുകയും, ഏത് അവ സ്ഥയിലും ചൂടുളളതായ അംഗങ്ങൾ തണുക്കുകയും, മൃദുത-മുളള അം ഗങ്ങൾ ദാരുണങ്ങളാവുകയും, മിനുപ്പുളള ദിക്കിൽ ഖരത്വം സംഭ വിക്കുകയും, അതാത് അംഗാവയവങ്ങളിലുളള ഭാവങ്ങൾ ഇല്ലാതാ വുകയും, സന്ധികൾക്ക് അയവ് സ്ഥാനഭ്രംശം കീഴ്പോട്ടുവീഴുക ഈ അവസ്ഥകൾ സംഭവിക്കുകയും, മാംസവും രക്തവും നശിക്കുകയും, ശരീരത്തിന്നു ദാരുണത്വം സംഭവിക്കുകയോ ഇടവിടാതെ (വീശി ക്കൊണ്ടിരുന്നാൽകുടി) വിയർക്കുകയോ സൂംഭം സംഭവിക്കുകയോ ചെ യൂതായി കാണുകയും സ്പർശജ്ഞേയമാകുന്നു. ഇതേ മാതിരി ശരീര ത്തിലെ മററു ഭാഗങ്ങളിലും യാതൊരു കാരണവുംകുടാതെ ക്ഷണ ത്തിൽ എന്തെങ്കിലും വികാരം സംഭവിക്കുന്നതായാൽ അതും തൊ ട്ടുനോക്കിത്തന്നെ അഠിയണം. ഇതാണ് ഒരു ശരീരത്തിലെ സ്പർശ ജ്ഞേയഭാവങ്ങളുടെ ലക്ഷണമെന്നറിയുകയും വേണം*
4--ഈ പറഞ്ഞ ലക്ഷണത്തെത്തന്നെ കുറെകളുടെ വിസ്തരി
ച്ചുപദേശിക്കുകയും ചെയ്യാം. ഒരുവന്റെ ശരീരം തൊട്ടുനോക്കുന്ന സമയം അവന്റെ കാലടികൾ മുഴങ്കാലുകൾ തുടകൾ ആസനങ്ങൾ
വയറ് വാരിഭാഗം പുറം ഇഷീക കയ്പടങ്ങൾ ഗ്രീവ താലുപ്രദേശം
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.