താൾ:Charaka samhitha (Indriya sthanam) 1917.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇന്ദ്രിയസ്ഥാനം -അദ്ധ്യായം 3. 19 വീതമാംസശോണിതം വാ സ്യാൽ പരാസുരയം പുരുഷോ ന ചി രാൽ കാലം കരിഷ്യതീതി വിദ്യാൽ. 4 തസ്യ ചേൽ പരിമൃശ്യമാനാനി പൃഥക്ത്വേന ഗുല്ഫജാനുവംക്ഷ

ണഗുദവൃഷണമേഢ്രനാഭ്യം സസൂനമണികഹനുസ്പർശകാനാമികാക 

ർണ്ണാക്ഷിഭ്രുശംഖാദീനി സ്രസ്താനി ച്യുതാനി സ്ഥാനേഭ്യ: സ്യു: പരാസുരയം പുരുഷോ ന ചിരാൽ കാലം കരിഷ്യതീതി വി ദ്യാൽ. 5 തഥാസ്യോർച്ഛ്വാസമന്യാദന്തപക്ഷ്മചക്ഷു:കേശലോമോദരന ഖാംഗുലീരാലക്ഷയേൽ, തസ്യ ചേദുച്ഛ്വാസോതിദീഗ്ഘോതിഹ്ര സ്വേ വാ സ്യാൽ പരാസുരിതി വിദ്യാൽ. തസ്യ ചേന്മന്യേ പരി ദൃശ്യമാനേ ന സ്പന്ദേയാതാം പരാസുരിതി വിദ്യാൽ. തസ്യ ചേദ്ദ ന്താ:പ്രകീർണ്ണാം ശ്വേതജാതശർക്കരാം സ്യും പരാസുരിതി വിദ്യാൽ. തസ്യ ചേൽ പക്ഷ്മാണി ജടാബദ്ധാനി സ്യു:പരാസുരിതി വി ________________________________________

ചുണ്ടുകൾ നെററി ഇവിടങ്ങൾ പ്രത്യേകം വിയർത്തോ തണുത്തോ കലശലായി സ്തംഭിച്ചോ ദാരുണമായോ മാംസവും രക്തവുമില്ലാതെ യോ കാണുന്നതായാൽ അവൻ പരാസുവാണെന്ന്---മരിച്ചവനോ ടു തുല്യനാണെന്നു ഗ്രഹിക്കണം. അവൻ മരിക്കുവാൻ വളരെ കാ ലതാമസമില്ലെന്നറിയുകയും വേണം* 5---ഞരിയാണി കാൽമുട്ട് ഒടി ഗുദം വൃഷണം മേഢ്രാ നാഭി ചുമല് മുല മണികം കവിൾത്ത ടം സ്പർശകം മോതിരവിരല് ചെവി കണ്ണ് പിരികക്കൊടി ശംഖപ്ര ദേശം മുതലായ സ്ഥാനങ്ങളിൽ എവിടെയെങ്കിലും തൊട്ടുനോക്കു ന്ന സമയം അവന്റെ ആ സ്ഥലം അയഞ്ഞോ വ്യസ്തമായോ സ്വ സ്ഥാനത്തുനിന്നു കീഴ്പോട്ടു വീണതായോ കാണുന്നതായാൽ അവ നും അധികമായ കാലതാമസം കുടാതെ പരേതനായിത്തീരുമെന്നു നിശ്ചയിക്കണം * 6--ഇതേവിധം ഇവന്റെ ഉച്ഛ്വാസം മന്യകൾ (കഴുത്തിലെ തടിച്ച ഞരമ്പുകൾ) പല്ലുകൾ പിരികക്കൊടികൾ ക

ണ്ണുകൾ തലമുടി ഉദരം നഖങ്ങൾ വിരലുകൾ ഇതുകളെ നോക്കിയും


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Charaka_samhitha_(Indriya_sthanam)_1917.pdf/30&oldid=157613" എന്ന താളിൽനിന്ന് ശേഖരിച്ചത്