താൾ:Changanasseri 1932.pdf/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇതര സമുദായങ്ങളിലേ കടന്ന വർഗ്ഗീയവാദികൾപോലും അവരുടെ സമുദായപ്രവർത്തനങ്ങളെക്കുറിച്ചു പലപ്പോഴും അദ്ദേഹത്തിന്റെ ഉപദേശം ചോദിക്കയും, അതനുസരിച്ചു പ്രവർത്തിക്കയും ചെയ്തിട്ടുണ്ടു്. സമുദായങ്ങളെ പരസ്പരം അടുപ്പിക്കുവാനുതകുന്ന പല പൊതുക്കാര്യ്യപ്രവർത്തനങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ടു്. പരമേശ്വരൻപിള്ള പൊതുക്കാര്യ്യജീവിതമാരംഭിക്കുന്ന കാലത്തു് അദ്ദേഹമുൾപ്പെടുന്ന നായർസമുദായത്തിനു് ഒരു പരിഷ്കർത്താവിന്റെ നേതൃത്വവും സേവനവും അത്യന്താപേക്ഷിതമായിരുന്നു. സാമുദായികമായി നായന്മാർ അധഃപതിച്ചുകൊണ്ടിരുന്ന ഒരു കാലമായിരുന്നു അതു്. സമുദായജീവിതത്തിലെ കളങ്കങ്ങളും ദുരാചാരങ്ങളും നിർമ്മാർജ്ജനം ചെയ്യുവാനും, നായന്മാരുടെ നിലനില്പിനു് ഒഴിച്ചുകൂടുവാൻ വഹിയാത്ത നിയമങ്ങൾ നിർമ്മിക്കുവാൻ ഗവണ്മെൻറിനെ പ്രേരിപ്പിക്കുവാനും, അവരുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കുവാനും ഒരു സാമുദായികഘടന ആവശ്യമായിരുന്നു എന്നുള്ളതിനു സംശയമില്ല. നായന്മാരുടെ വിവാഹം, ദായക്രമം മുതലായ കാര്യ്യങ്ങളിൽ നൂതനമായി നിയമങ്ങൾ നിർമ്മിക്കുവാനും, പുരോഗതി വിൽക്കപ്പെടുത്തുവാൻ വേണ്ടി വിലങ്ങടിച്ചു നിന്ന പ്രതിലോമശക്തികളോടു വിജയകരമാംവണ്ണം മല്ലടിക്കുവാനും, സംഘടിതമായ സമുദായശക്തിയ്ക്കു മാത്രമേ കഴിയുമായിരുന്നു. നായർസമുദായത്തിന്റെ നിലനില്പിനും, പുരോഗതിക്കുമാവശ്യമായ പരിഷ്കാരങ്ങൾ നടപ്പിൽ വരുത്തിയതിനു ശേഷം, ആ സംഘടനകളോടുള്ള ബന്ധം വേർപെടുത്തുവാനും, പൊതുക്കാര്യ്യജീവിതത്തിൽ അന്നത്തെ പരിതഃസ്ഥിതികൾക്കനുരൂപമാംവണ്ണം തികച്ചും ദേശീയമായ ഒരു വീക്ഷണകോടി സ്വീകരിക്കുവാനും, അദ്ദേഹത്തിനു വിഷമമുണ്ടായിരുന്നില്ല. സമുദായസ്ഥാപനങ്ങളുടെ ഉപയോഗവും ആവശ്യവും അവസാനിച്ചപ്പോഴും, വ്യക്തിപരമായ സ്വകാര്യ്യലാഭേച്ഛകൊണ്ടും, സ്ഥാനമാനങ്ങൾ നഷ്ടപ്പെടുത്തുവാനുള്ള വൈമനസ്യം കൊണ്ടും, അല്പബുദ്ധികളും ഹൃസ്വവീക്ഷണമുള്ളവരും ആയ ജനങ്ങൾ അവയോടു കൂടുതൽ പറ്റിച്ചേർന്നുനിന്നു. എന്നാൽ പ്രകൃത്യാ ഒരു ദേശീയവാദിയായിരുന്ന പരമേശ്വരൻപിള്ള തനിക്കു്

അന്നുവരെ പ്രസ്തുത സ്ഥാപനങ്ങളോടുണ്ടായിരുന്ന വളരെ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/58&oldid=216724" എന്ന താളിൽനിന്ന് ശേഖരിച്ചത്