താൾ:Changanasseri 1932.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രുന്ന രാജഗോപാലാചാരിക്കില്ലാതെ പോയി. അദ്ദേഹം സ്വഹസ്തങ്ങളിൽ വഴിയാംവണ്ണം വഴങ്ങുന്ന നിയമശകടത്തെ ഒന്നു ചലിപ്പിക്കുവാൻതന്നെ നിശ്ചയിച്ചു. പ്രജാസഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നവർ അവരവരുടെ നിയോജകമണ്ഡലങ്ങളിൽ സ്ഥിരതാമസക്കാരായിരിക്കണമെന്നുള്ള ഒരു പുതിയ നിയമം നിർമ്മിച്ചു് ദിവാൻജി സ്ഥിതിഗതികളെ അഭിമുഖീകരിച്ചു. തിരുവനന്തപുരത്തു സ്ഥിരതാമസക്കാരനായിരുന്ന രാമകൃഷ്ണപിള്ളയ്ക്കു നെയ്യാറ്റിങ്കരത്താലൂക്കിനേ പ്രജാസഭയിൽ പ്രതിനിധീകരിക്കുവാൻ ഈ പുതിയ നിയമംമൂലം സാധിക്കാതെവന്നു. അതുപോലെതന്നെ കൊല്ലത്തു സ്ഥിരതാമസക്കാരനായിരുന്ന പരമേശ്വരൻപിള്ളയേ പ്രജാസഭയിലേയ്ക്കു തിരഞ്ഞെടുത്തതു് ചങ്ങനാശേരി നിയോജകമണ്ഡലമാകയാൽ അദ്ദേഹത്തിനും പ്രജാസഭാസമ്മേളനത്തിൽ സന്നിഹിതനാകുവാൻ കഴിഞ്ഞില്ല.

കേ. രാമകൃഷ്ണപിള്ള ചങ്ങനാശ്ശേരിയുടെ ഒരു സതീർത്ഥ്യനായിരുന്നു. ഒരു വിദ്യാർത്ഥി എന്ന നിലയിൽ രാമകൃഷ്ണപിള്ള ഒരു വിപ്ലവകാരിയായിത്തീരുവാനുള്ള യാതൊരു ലക്ഷണങ്ങളും പ്രദർശിപ്പിച്ചിരുന്നില്ല. വിദ്യാർത്ഥിജീവിതം കഴിഞ്ഞു സർവകലാശാലവിട്ടു പുറത്തിറങ്ങിയ അദ്ദേഹത്തെ അന്നത്തെ ബിരുദുധാരികൾക്കു സുലഭമായിരുന്ന സർക്കാരുദ്യോഗമോ, ധനസമ്പാദനാർത്ഥമുള്ള മറ്റു ജീവിതവൃത്തികളോ, ആകർഷിച്ചില്ല. ഒരു സാഹിത്യവിമർശകനും പത്രപ്രവർത്തകനുമായിട്ടാണു രാമകൃഷ്ണപിള്ള ആദ്യം പൊതുരംഗത്തു പ്രത്യക്ഷപ്പെട്ടതു്. തിരുവിതാംകൂറിലെ പത്രപ്രവർത്തനസ്വാതന്ത്ര്യത്തിനു് അന്നു നിയമപരമായ യാതൊരു പ്രത്യേക നിയന്ത്രണങ്ങളുമുണ്ടായിരുന്നില്ല. സ്വതന്ത്ര്യരാജ്യങ്ങളിൽ മാത്രം കണ്ടുവരുന്നതിനു തുല്യമായിരുന്ന ആ പൌരസ്വാതന്ത്ര്യത്തിൽ കൈകടത്തുവാനും ഗവണ്മെൻറ തുനിഞ്ഞിരുന്നില്ല. ഒരു ലേഖകനെന്ന നിലവിട്ടു പത്രമുടമസ്ഥനും പത്രാധിപരുമായി രാമകൃഷ്ണപിള്ള രംഗപ്രവേശം ചെയ്തു. അദ്ദേഹത്തിന്റെ സ്വദേശാഭിമാനിപത്രം തിരുവിതാംകൂറിലന്നു

നിലവിലിരുന്ന പത്രപ്രവർത്തനസ്വാതന്ത്ര്യത്തിനു മതിയായ തെളിവു നൽകുന്നതാണു്. അനീതിയും, അക്രമവും, അസാന്മാർഗ്ഗികതയും രാമകൃഷ്ണപിള്ളയെ രോഷാകുലനാക്കിയിരുന്നു. അഴി


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/55&oldid=216727" എന്ന താളിൽനിന്ന് ശേഖരിച്ചത്