താൾ:Changanasseri 1932.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

എന്നിവർ ഈ ലഹള ശമിപ്പിക്കുന്നതിനും, സമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദം പുനഃസ്ഥാപിക്കുന്നതിനും, വേണ്ട ശ്രമങ്ങൾ ചെയ്യുവാൻ നിശ്ചയിച്ചു. അക്കാലത്തുതന്നെ, ഒരു സുപ്രസിദ്ധ സാഹിത്യകാരനായിത്തീർന്നിരുന്ന മി. സി. വി. കുഞ്ഞുരാമൻ ഈ ശ്രമങ്ങളോടു സഹകരിക്കയും, അങ്ങിനെ രണ്ടു സമുദായങ്ങളിലേയും നേതാക്കന്മാരുടെ സംഘടിതമായ പ്രവർത്തനങ്ങളുടെ ഫലമായി സൌഹാർദ്ദപരമായ ഒരു തീരുമാനത്തിലെത്തിച്ചേരുകയും ചെയ്തു. കാവാലം നീലകണ്ഠപ്പിള്ളയുടെ അദ്ധ്യക്ഷതയിൽ മലയാളിസഭാമന്ദിരത്തിൽവച്ചു കൂടിയ യോഗത്തിൽ രണ്ടു സമുദായങ്ങളിലേയും നേതാക്കന്മാർ പ്രസംഗിക്കയും, ചില പ്രമേയങ്ങൾ അംഗീകരിക്കയും ചെയ്തു. അങ്ങിനെ നായരീഴവസംഘട്ടനം അവസാനിച്ചു.

-ൽ ചങ്ങനാശേരി ഒരു പ്രജാസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു എങ്കിലും, അക്കൊല്ലത്തെ സമ്മേളനത്തിൽ പങ്കെടുക്കുവാൻ അദ്ദേഹത്തിനു സാധിക്കാതെ വന്നു. മലയാളഭാഷയിലേ സ്വതന്ത്രപത്രപ്രവർത്തനത്തിന്റെ ജനയിതാവായിരുന്ന കേ. രാമകൃഷ്ണപിള്ള നിശിതമായ തന്റെ തൂലിക യാതൊരു നിയന്ത്രണവും കൂടാതെ പ്രയോഗിച്ചു്, ഉദ്യാഗസ്ഥലോകത്തെ കിടുകിടുപ്പിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അതു്. അന്നു തിരുവിതാംകൂറിലേ ദിവാൻജിയായിരുന്ന പി. രാജഗോപാലാചാരി രാമകൃഷ്ണപിള്ളയുടെ തൂലികാ പ്രഹരമേറ്റു്, ഇതികർത്തവ്യതാമൂഢനായിത്തീർന്നു. അഞ്ചലനും അഭിമാനിയുമായിരുന്ന രാമകൃഷ്ണപിള്ളയേ യാതൊരുവിധമായ പ്രലോഭനങ്ങൾക്കും വശഗനാക്കുകയെന്നുള്ളതു് അസാധ്യമായിരുന്നു. ഔദ്യോഗികദുഷ്കൃത്യങ്ങളെ അതിനഗ്നമായി വെളിപ്പെടുത്തി, അധികാരികളേ നിർഭയമായും നിർദ്ദയമായും വിമർശിച്ച രാമകൃഷ്ണപിള്ളയുടെ സ്വദേശാഭിമാനി എന്ന പത്രം ഒരു യക്ഷിബാധയെന്നപോലെ അഴിമതിക്കാരെ അലട്ടി. ഈ ഘട്ടത്തിൽ മറ്റൊരു വൈഷമ്യം കൂടി ഔദ്യോഗികലോകത്തിനഭിമുഖീകരിക്കേണ്ടിവന്നു. -ൽ രാമകൃഷ്ണപിള്ളയേ നെയ്യാറ്റിങ്കരത്താലൂക്കിൽ നിന്നു പ്രജാസഭയിലേക്കു തിരഞ്ഞെടുത്തു.

ആ മനുഷ്യക്കരടിയെ ജനപ്രതിനിധിസഭയിൽ നേരിട്ടുകാണുവാനുള്ള ധാർമ്മികമായ ധീരത അന്നത്തെ ദിവാൻജിയായി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/54&oldid=216728" എന്ന താളിൽനിന്ന് ശേഖരിച്ചത്