Jump to content

താൾ:Changanasseri 1932.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ച്ചതു്. കുഴങ്ങിയ കാര്യ്യങ്ങൾപോലും ശാസ്ത്രീയമായപഗ്രഥിച്ചു, താരതമ്യേന അപ്രധാനങ്ങളായ സംഗതികൾ വേർതിരിച്ചു, കാര്യ്യഭാഗം മാത്രം അതിസൂക്ഷ്മമായി തിരഞ്ഞെടുത്തു. ന്യായാധിപന്മാരുടെ തീരുമാനത്തിനു സമർപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം അന്യാദൃശമായിരുന്നു. പദപ്രയോഗബാഹുല്യംകൊണ്ടു ന്യായാധിപന്മാരെ വിഷമിപ്പിക്കുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ല. എന്നാൽ പ്രയോഗിക്കുന്ന പദങ്ങൾ വിശദമായും, സൂക്ഷ്മമായും, സുനിശ്ചതമായും ആശയങ്ങൾ വെളിവാക്കുവാൻ പര്യ്യാപ്തമായിരിക്കണം എന്നദ്ദേഹത്തിനു നിർബന്ധമുണ്ടു്. വാദമുഖങ്ങളും അവയ്ക്കു പ്രാബല്യം നൾകുന്ന നിയമതത്വങ്ങളും അടുക്കി, അവയെ പ്രശാന്തമായും പ്രൌഢമായും ന്യായാധിപസമക്ഷം സമർപ്പിക്കുന്ന അദ്ദേഹത്തിന്റെ വ്യവഹാര രീതിയിൽ ആർഭാടങ്ങൾക്കോ, അമിതഭാഷണങ്ങൾക്കോ അശേഷം സ്ഥാനമില്ല. ആവേശജനകമായ ഒരൊറ്റ പ്രസംഗംപോലും അദ്ദേഹം തന്റെ ജീവിതത്തിൽ ചെയ്തിട്ടില്ല. എന്നാൽ സുവ്യക്തവും സുലളിതവും ആയ പദങ്ങളും അപ്രസക്തങ്ങളല്ലാത്ത ആശയങ്ങളും ഉപയോഗിച്ചു് എതിരാളിയുടെ വാദമുഖങ്ങളെ ശിഥിലമാക്കുവാനുള്ള അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം ഒന്നു വേറെതന്നെയാണു്. നാം സാധാരണ മനസ്സിലാക്കുന്ന അർത്ഥത്തിൽ പരമേശ്വരൻപിള്ള ഒരു വാഗ്മിയായിരുന്നില്ല. അയവോ ഏറ്റക്കുറച്ചിലോ ഇല്ലാത്ത അദ്ദേഹത്തിന്റെ ആരുടെയും മനസ്സിൽ പതിയാത്ത സ്വരം തുലോം അനാകർഷകമാണു്. എങ്കിലും കാര്യ്യസമ്പൂർണ്ണമായ അദ്ദേഹത്തിന്റെ നിയമവാദങ്ങൾ ന്യായാധിപന്മാർ വിലമതിച്ചിരുന്നു. സുദീർഘമായ പ്രസംഗങ്ങൾകൊണ്ടും, വിതണ്ഡാവാദങ്ങൾകൊണ്ടും, പരമേശ്വരൻപിള്ള ഒരിക്കലും സമയദുർവ്വിനിയോഗം ചെയ്യുകയില്ലെന്നു നിശ്ചയമുള്ളതുകൊണ്ടു

ന്യായാധിപന്മാർ അദ്ദേഹം ഉച്ചരിക്കുന്ന ഓരോ പദവും സാധാരണ ശ്രദ്ധയോടെ ശ്രവിച്ചുകൊണ്ടിരിക്കും. തലമുടി നാരു കീറി വൈവിദ്ധ്യം കല്പിക്കുന്ന വാദങ്ങളോ അനാവശ്യമായ ദീർഘവിവരണങ്ങളോ അദ്ദേഹം ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. അദ്ദേഹത്തിനു സുലഭമായുണ്ടായിരുന്ന സാമാന്യബുദ്ധിയുടെ തെളിച്ചത്തിൽ അവ കേവലം നിഷ്പ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/50&oldid=216735" എന്ന താളിൽനിന്ന് ശേഖരിച്ചത്