താൾ:Changanasseri 1932.pdf/49

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ന്തപുരത്തു ലാക്കാളേജിൽ ഒരുദ്യോഗം സ്വീകരിച്ചു് താമസം അങ്ങോട്ടു മാറ്റി. തമ്പിയുടെ കേസുകളിൽ ഗണ്യമായ ഒരു ഭാഗം പരമേശ്വരൻപിള്ളയ്ക്കു ലഭിച്ചു. അതിനുശേഷം ആശ്ചര്യ്യകരമായ ഒരുയർച്ചയാണു വക്കീൽവൃത്തിയിൽ പരമേശ്വരൻപിള്ളയ്ക്കുണ്ടായതു്. കേവലം അഞ്ചു വർഷങ്ങൾക്കുള്ളിൽ അദ്ദേഹം കൊല്ലംബാറിലെ ഒന്നാംകിടയിലുള്ള വക്കീലന്മാരിലൊരാളായിത്തീർന്നു. അനന്തരം -ൽ പരമേശ്വരൻപിള്ള കൊല്ലത്തുനിന്നു തിരുവനന്തപുരത്തേയ്ക്കു തന്റെ പ്രവർത്തനരംഗം മാറ്റുന്നതുവരെ കൊല്ലംബാറിലെ അനിഷേധ്യനേതാവും അദ്ദേഹംതന്നെയായിരുന്നു. ഇക്കാലത്തു് അദ്ദേഹത്തിന്റെ പ്രതിമാസമുള്ള വരവു രണ്ടായിരത്തിനും രണ്ടായിരത്തിഅഞ്ഞൂറിനും മദ്ധ്യേയുള്ള ഒരു സംഖ്യയായിരുന്നു.

പരമേശ്വരൻപിള്ള അനുഗൃഹീതനായ ഒരു അഭിഭാഷകനായിരുന്നു. ശാസ്ത്രീയമായ മനോഭാവത്തോടുകൂടിയല്ലാതെ വികാരപരമായി യാതൊന്നിനേയും അദ്ദേഹം വീക്ഷിക്കുന്ന പതിവല്ല. നിയമത്തിന്റെ നിർദ്ദാക്ഷിണ്യത ഒരു വക്കീലെന്ന നിലയിലോ, അനന്തരകാലങ്ങളിൽ ഒരു ന്യായാധിപനെന്ന നിലയിലോ അദ്ദേഹത്തെ അശേഷം അലട്ടിയിട്ടില്ല. തന്റെ കർത്തവ്യം നിരാക്ഷേപമായി നിർവഹിക്കണമെന്നുള്ളതിൽ കവിഞ്ഞു, വാദിക്കുന്ന കേസുകളുടെ പരിണാമത്തെക്കുറിച്ചു് അദ്ദേഹം ഒരിക്കലും ഉൽക്കണ്ഠാകുലനായിട്ടില്ല. ന്യായം നടക്കണമെന്നും, തന്റെ കൃത്യവിലോപംകൊണ്ടു് ആർക്കും ഏതും കഷ്ടനഷ്ടങ്ങൾ സംഭവിക്കരുതെന്നുമുള്ളതിൽ കവിഞ്ഞു കക്ഷികളോടോ, അവരുടെ താല്പര്യങ്ങളോടോ, അദ്ദേഹം യാതൊരു താദാത്മ്യവും ഭാവിക്കാറില്ല. അസാമാന്യമായ പ്രതിഭാവിലാസവും അത്യഗാധവും സൂക്ഷ്മവും ആയ നിയമപരിജ്ഞാനവും, വക്കീൽജീവിതത്തിന്റെ പ്രാരംഭദശയിൽത്തന്നെ അദ്ദേഹത്തെ വിഖ്യാതനാക്കിത്തീർത്തിരുന്നു. ഹൈക്കോടതിവിധികൾ ഹൃദിസ്ഥമാക്കി ജഡ്ജിമാരേയും എതൃവക്കീലന്മാരേയും കുഴക്കുന്ന

രീതിയിലുള്ള ഒരു നിയമപാണ്ഡിത്യമല്ല അദ്ദേഹം കരസ്ഥമാക്കിയിരുന്നതു്. എല്ലായ്പോഴും നിയമത്തിന്റെ മൌലികതത്വങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടു് അവയെ പ്രായോഗികമായി വിനിയോഗിക്കുന്നതിലാണു് അദ്ദേഹം പ്രാവീണ്യം സമ്പാദി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/49&oldid=216736" എന്ന താളിൽനിന്ന് ശേഖരിച്ചത്