Jump to content

താൾ:Changanasseri 1932.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്ഥന്മാരല്ലാത്തവർക്കു സങ്കല്പിക്കുവാൻ പോലും കഴിയുന്നതല്ല. പ്രതിഫലമോ, പ്രോത്സാഹനമോ ലഭിക്കാത്ത ഈ ആദിമഘട്ടത്തിലെ പരിശ്രമവും വിജ്ഞാനസമ്പാദനവും അനന്തരകാലങ്ങളിൽ ഉപയോഗപ്രദമായിത്തീരുമെന്നുള്ള വിശ്വാസപ്രമാണമൊന്നുമാത്രമാണു് അവരുടെ ജീവിതാശയെ നിലനിർത്തിക്കൊണ്ടു പോകുന്നതു്. പരിശ്രമശീലന്മാരും, ബുദ്ധിസമ്പന്നന്മാരും ഈ ജീവിതമത്സരത്തിനിടയിൽ അവരുടെ സാമർത്ഥ്യം ഒരിക്കൽപോലും പ്രകടമാക്കുവാൻ അവസരം ലഭിക്കാതെ പുറം തള്ളപ്പെട്ടുപോകുന്നതും അപൂർവമല്ല. എന്നാൽ തീവ്രമായ ഈ മത്സരപരീക്ഷയിൽ വിജയിക്കുവാൻ വേണ്ടി മാത്രം ജന്മമെടുത്തിട്ടുള്ള ഒരു സംഘം ജനങ്ങളുണ്ടു്. അവരിലൊരാളായിരുന്നു പരമേശ്വരൻപിള്ള. സന്നതെടുത്തു് ഒരു വർഷം തികയുന്നതിനു മുൻപു് അദ്ദേഹത്തിന്റെ പ്രതിമാസ വരവു് അന്നൊരു വൻപിച്ച തുകയായിരുന്ന നൂറു രൂപായിൽ കുറയാത്ത സംഖ്യയായിരുന്നു. കൊല്ലത്തു ധാരാളം കേസുകളുള്ള ഒരു വക്കീലായിരുന്ന കായങ്കുളം കേശവപിള്ള അക്കാലത്തു ബി. എൽ. പരീക്ഷയ്ക്കു ചേരുവാൻ മദ്രാസിന്നു പോയതുകൊണ്ടു് അദ്ദേഹത്തിന്റെ കേസുകൾ നടത്തുവാനും കക്ഷികളെ നേരിട്ടു പരിചയപ്പെടുവാനും പരമേശ്വരൻപിള്ളയ്ക്കവസരം ലഭിച്ചു. ആ അവസരം പരമേശ്വരൻപിള്ള പാഴാക്കിയില്ല. കേശവപിള്ള തിരിച്ചുവന്നതിനകം പരമേശ്വരൻപിള്ളയ്ക്കു അദ്ദേഹത്തിന്റെ സാമർത്ഥ്യവും, സത്യസന്ധതയും, കൃത്യനിഷ്ഠയും, കാര്യശേഷിയും കക്ഷികളെ മനസ്സിലാക്കുവാൻ കഴിഞ്ഞിരുന്നു.

എന്നാൽ പരമേശ്വരൻപിള്ളയുടെ ഉന്നമനത്തിനു്

ഇക്കാലത്തു് ഒരു ചെറിയ വില്ലും നേരിട്ടു. -ൻ മീനത്തിൽ അദ്ദേഹം സന്നിപാതജ്വരം പിടിപെട്ടു കിടപ്പിലായി. രോഗം ഭേദമായി വീണ്ടും കോടതിയിൽ ഹാജരായപ്പോൾ അദ്ദേഹത്തിനു ഒരു പുതിയ വക്കീലിനെപ്പോലെ ജോലി ആരംഭിക്കേണ്ടതായിട്ടാണു് വന്നു കൂടിയതു്. എന്നാൽ പരമേശ്വരൻപിള്ളയുടെ ഭാഗ്യസൂര്യ്യൻ അപ്പോഴും തെളിഞ്ഞു തന്നെയാണു നിന്നിരുന്നതു്. കൊല്ലംബാറിലെ നേതാക്കന്മാരിലൊരാളായിരുന്ന പി. രാമൻ തമ്പി ഇക്കാലത്തു തിരുവന










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/48&oldid=216737" എന്ന താളിൽനിന്ന് ശേഖരിച്ചത്