താൾ:Changanasseri 1932.pdf/436

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

421 ഗുരുവായൂസത്യാഗ്രഹം അത്യുഗ്രമായിത്തീർന്നപ്പോൾ മഹാത്മാഗാന്ധി, സർ ചിമൻലാൻ സെത്തൽവാഡ്, പണ്ഠിറ്റ് മാളവ്യ തുടങ്ങിയ നേതാക്കന്മാർ തിരുവിതാംകൂറിലെ ക്ഷേത്രങ്ങൾ തുറന്നു കൊടുക്കണമെന്നു മഹാരാജാതിരുനസ്സിനോടപേക്ഷിക്കുകയായി, മാറ്റൊലികൾ തിരുവിതാംകൂറിൽ അപ്പോഴും മുഴങ്ങികൊണ്ടിരുന്നു. ഗുരുവായൂർ സത്യാഗ്രഹത്തോടനുബന്ധിച്ചു യോഗങ്ങളും പ്രകടനങ്ങളും തിരുവിതാംകൂറിലും ആരംഭിച്ചിരുന്നു. തിരുവിതാംകൂറിനകത്തും പുറത്തുമുള്ള ശക്തിയേറിയ പൊതുജനാഭിപ്രായത്തെ അനാദരിക്കുവാൻ ഗവർമെന്റിനു കഴിഞ്ഞില്ല. അതുകൊണ്ടാണ് പ്രവേശന പ്രശ്നത്തിന്റെ വിവിധ വശങ്ങളെ പററി കൂലങ്കഷമായ ഒരന്വേഷണം നടത്തി, ആവശ്യമായ ശുപാർശകൾ ചെയ്യുവാൻ ഗവർമെന്റ് ഒരു കമ്മററിയെ നിയമിച്ചു ഭിവാൻ ബഹഭൂർ വി.എസ്സ്. സുബ്രഹ്മണ്യയ്യരായിരുന്നു. കമ്മററിയുടെ അദ്ധ്യക്ഷൻ . ൧൧൦൮ വൃശ്ചിക

ത്തിലാണു ഗവർമ്മെന്റ് ക്ഷേത്രപ്രവേശനകമ്മറ്റിയെ നിയമിച്ചു കൊണ്ടുള്ള ഉത്തരവു പുറപ്പെടുവിച്ചത്. അക്കാലത്തു ഹൈക്കേടതിജഢ്ജിയായിരുന്ന ചങ്ങനാശേരിയേയും പ്രസ്തുത കമ്മിറ്റിയിലെ ഒരംഗമായി നിയമിച്ചു മെ. ഏസ്സ്.കെ മഹാദേവയ്യർ, ഉള്ളുർ ഏസ്സ്. പരമേശൃരയ്യർ, പുന്നശ്ശേരി നീല കണ്ഠശർമ്മ എം. ഗോവിന്ദൻ ടി. ടി . കേശവശ്ശാസ്ത്രി, ടി.കെ. വേലുപ്പിള്ള മുതലായവരും കമ്മിറ്റിയിലെ അംഗങ്ങളായിരുന്നു. പ്രത്യക്ഷത്തിൽ തന്നെ യാഥാസ്തിതികമന്മാക്കു ഭൂരിപക്ഷമുണ്ടായിരുന്ന ഈ കമ്മററിയിനിന്നും പുരോഗമനപരമായ യാതൊരു നിർദേശവും ഉണ്ടാകുവാനിടയില്ലെന്നു് അന്നു പലരും അഭിപ്രായപ്പെടുകയുണ്ടായി. ക്ഷേത്രപ്രവേശനക്കമ്മിറ്റിയുടെ പ്രവർത്തനങ്ങളിൽ ചങ്ങനാശ്ശേരി ഉൽസാഹപൂർവ്വം പങ്കെടുത്തു. ഹൈന്ദവശാസ്ത്രങ്ങളും സ്മൃതികളും, പുരാണങ്ങളും അക്കാലത്തു കൂലങ്കർഷമായി അദ്ദേഹം പരിശോധിച്ചു പ‌‌ഠിച്ചു . യാഥാസ്തികത്വത്തിനിന്നു വ്യതിചലിക്കുവാൻ വൈമനസ്യമുള്ള ചിലർ കമ്മറ്റിയുടെ മുൻപാകെ വിസ്തരിക്കപ്പെട്ടപ്പോൾ ചങ്ങനാശേരിയുടെ സുഷ്മ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/436&oldid=157581" എന്ന താളിൽനിന്ന് ശേഖരിച്ചത്