താൾ:Changanasseri 1932.pdf/437

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

422 മായ ചോദ്യങ്ങൾ പലപ്പോഴും അവരെ വിഷിമിപ്പിച്ചിട്ടുണ്ട്. സ്മൃതിശാസ്താദികൾ അവണ്ണക്കു ക്ഷേത്രപ്രവേശനം നിരോധിക്കുന്നതായി വാദിച്ച ബ്രാഹ്മണരെകൊണ്ട് അതേ ശാസ്ത്രങ്ങളനുസരിച്ചുള്ള ബ്രാഹ്മണ്യം തങ്ങ്ങൾക്കില്ലെന്നും അദ്ദേഹം സമ്മതിപ്പിക്കുകയുണ്ടായി. ൧൯൩൪ ഏപ്രിൽ മാസത്തിൽ കമ്മറ്റി അതിവിപുലമായ അന്വേഷണങ്ങൾക്കുശേഷം ഒരു റിപ്പോർട്ടു തയാറാക്കി ഗവർണ്മെൻറിലേക്കു സമർപ്പിച്ചു. ചില ക്ഷേത്രങ്ങളിൽ അവർണ്ണക്കു പ്രവേശനം അനുവദിക്കുകയോ, അല്ലെക്കിൽ ഏല്ലാ ക്ഷേത്രങ്ങളിലും ബലിവട്ടം വരെ മാത്രം അവരെ പ്രവേശിപ്പിക്കുകയോ ചെയ്യാമെന്നും, ആപരിഷ്കാരം തന്നെ വൈദികന്മാരുടെ ഒരു പരിഷത്തിന്റെ അനുമതിയോടുകൂടി മാത്രമേ നടപ്പിൽ വരുത്തുവാൻ പാടുളള എന്നും ആയിരുന്നു കമ്മറ്റി സമർപ്പിച്ച ഭ്രരിപക്ഷ റിപ്പോർട്ടിലെ ശുപാർശകളുടെ സംക്ഷിപ്തം. യുക്തിബോധത്തിനും മൂഢമായ യാഥാസ്ഥിതികത്വത്തിനും ഇടയിൽപ്പെട്ടു ക്ലേശിച്ചു യാഥാർത്ഥ്യങ്ങളെ അഭിമുഖൂകരിക്കുവാൻ വിസമ്മതിച്ചു, തങ്ങളിൽ നിക്ഷിപ്തമായിരുന്ന ഗൌരവമേറിയ ചുമതലകൾ തിരിച്ചു മഹാരാജാ തിരുമനസ്സിനേയും വൈദികപരിഷത്തിനേയുമേല്പിക്കുകയാണു ഭ്രരിപക്ഷറിപ്പോർട്ടു ചെയ്തത്. നൂറുവശങ്ങളോളം വരുന്ന ആ പ്രമാണം ഏറ്റവും ശൂഷ്കവും യാതൊരു പ്രചോദനവും നൾകാത്തതും ഇഛാഭാംഗഹേതുകവും, അതിന്റെ യാതൊരു ലക്ഷണങ്ങളും പറയപ്പെടുന്ന പാണ്ഡിത്യത്തിന്റെ യാതൊരു ലക്ഷണങ്ങളും പ്രകടമാക്കാത്തതും, അനുകമ്പയുടേയോ ഹൃദയവിശാലതയുടേയോ കണികപോലും തൊട്ടുതെറിച്ചിട്ടില്ലാത്തതുമായ ഒന്നാണെന്നു ആ റിപ്പോർട്ടിനെ നിരൂപണം ചെയ്തകൊങ്ങു മി. രാമചന്ദ്രൻ പ്രസ്താവിക്കുകയുണ്ടായി. കമ്മററി നിർദേശിച്ചിട്ടുളള പരിഷത്തിൽ നിന്ന് 'ദൈവം നമ്മെ രക്ഷിക്കട്ടെ.' എന്നു പ്രസ്താവിച്ചുകൊണ്ടാണ് അദേഹം ആ നിരൂപണം ഉപസംഹരിച്ചിട്ടുള്ളത്.

എന്നാൽ അവശതകളനുഭവിക്കുന്ന സമുദായങ്ങൾക്ക് ആശാദീപമായി ഒരു ന്യുനപക്ഷറിപ്പോർട്ടും ഇതോടൊന്നിച്ചു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/437&oldid=157582" എന്ന താളിൽനിന്ന് ശേഖരിച്ചത്