താൾ:Changanasseri 1932.pdf/435

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

420 ണെന്നു പ്രസ്താവിച്ചിട്ടുണ്ടല്ലോ. എങ്കിലും, ഒരോ ഘട്ടങ്ങളിലും തിരുവിതാംകൂറിലെ പ്രവർത്തനങ്ങൾക്കു ഗാന്ധിജിയുടെ ഉപദേശങ്ങളും ആദർശങ്ങളുമാണു മാർഗ്ഗദർശകങ്ങളായി നിന്നുട്ടുളളത്. ഗാന്ധിജിയുടെ ഉപവാസത്തിനുശേഷം സംഘടിതമായ പ്രക്ഷോഭണങ്ങൾ തിരുവിതാംകൂറിലാരംഭിക്കുന്നതിനു മുൻപു മലബാറിൽ മറെറാരു സംഭവം നടന്നു. മലബാറിലെ കാഗ്രസ്സ് നേതാക്കന്മാരിൽ അഗ്രഗണൃനായ മി. കേളപ്പന്റെ നേതൃത്യത്തിൽ ഗുരുവായുർ ആരംഭിച്ച ക്ഷേത്രപ്രവേശനസത്യാഗ്രഹമായിരുന്നു ഇത് . സത്യാഗ്രഹത്തിന്റെ അവസാനരംഗമായി മി. കേളപ്പൻ ഗുരുവായൂർ ക്ഷേത്രനടയിലെ സുപ്രസിദ്ധമായ അദ്ദേഹത്തിന്റെ ഉപവാസം ആരംഭിച്ചു.. ക്ഷേത്രവാതിലുകൾ ഹരിജനങ്ങൾക്കു തുറന്നുകൊടുക്കുന്നതു വരെ ഉപവാസം തുടർന്നുക്കൊണ്ടുപോകുവാൻ മി.കേളപ്പൻ നിശ്ചയിച്ചിരുന്നത്. ഭാരതത്തിന്റെ ശ്രദ്ധ മുഴുവ ൻ ഒരിക്കൽകൂടി ഗുരുവായൂരിലേക്കു പതിഞ്ഞു. ഇൻഡ്യയിലെ പ്രശസ്തരായ ഹൈന്ദവനേതാകൻന്മാർ ക്ഷേത്രവാതിലുകൾ ഹരിജനങ്ങൾക്കു തുറന്നുകൊടുക്കണമെന്നു ക്ഷേത്രമുടമസ്ഥനായ സാമൂതിരിയോടഭ്യർത്ഥിച്ചു . പക്ഷേ യാഥാസ്ഥിതികനായ സാമൂതിരി ഇളകിയില്ല. ഉപവാസം കേളപ്പൻ തുടർന്നുകൊണ്ടുപോയി. കേരളമൊട്ടുക്കു വൻപിച്ച പ്രകനങ്ങളും പ്രതിക്ഷേധങ്ങളും നടന്നു. പക്ഷേ സാമുതിരിയുടെ ഹൃദയമലിയുന്ന മട്ടു കണ്ടില്ല. മി. കേളപ്പന്റെ ശരീരസ്ഥിതി അനുദിനമെന്നവണ്ണം വർദ്ധിച്ചുവന്ന ഉൽക്കണ്ഠയ്ക്കു കാരണമാക്കി. എങ്കിലും , ക്ഷേത്രഗോപുര വാതിലുകൾ അടഞ്ഞുതന്നെ കിടന്നു. ഒടുവിൽ മഹാത്മാഗാന്ധിയുടെ കർശനമായ ആജ്ഞയനുസരിച്ച് ഉപവാസം അവസാനിപ്പിക്കുവാൻ മി.കേളപ്പൻ നിർബന്ധിതനായി. ഗുരുവായൂർ ക്ഷേത്രത്തിൽ അയിത്ത ജാതിക്കാരെന്നു പറയപ്പെടുന്ന ജനങ്ങൾക്കു പ്രവേശന മനുവദിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ടുള്ള ഭാരതീയ നേതാക്കന്മാരുടെ സന്ദേശങ്ങൾക്കു, അയൽ രാജ്യങ്ങളായ തിരുവിതാംകൂറിലെയും കൊച്ചിയിലേയും ക്ഷേത്രങ്ങൾ അവർണ്ണർക്കു

ദുഷ് പ്രാപ്യങ്ങളായിരിക്കുന്നിടത്തോളംകാലം ആ വിഷയത്തിൽ തനിക്കു യാതൊന്നും ചെയ്യുവാൻ സാധ്യമല്ലെന്നായിരുന്നു സാമൂതിരി മറുപടി പറയാറുണ്ടായിന്നതു്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/435&oldid=157580" എന്ന താളിൽനിന്ന് ശേഖരിച്ചത്