താൾ:Changanasseri 1932.pdf/434

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

419

വ്യാപിച്ചു കുടിമൂത്ത യാഥാസ്ഥിതികത്വവും അനാചാരങ്ങളും അ ദിവ്യതേജസ്സിൻറ മുൻപിൽ സൂർയ്യപ്രകാശത്തിലന്ധകാരമെന്നപോലെ മറഞ്ഞുപോയി. ഹൈന്ദവനേതാക്കന്മാർ ഉൽക്കണ്ഠാകുലരായി അങ്ങുമിങ്ങും ഉഴറി യോഗങ്ങളും കോൺഫറൻസുകളും ആരംഭിച്ചു ഹൈന്ദനേതാകന്മാർ പൂനായിൽ സമ്മേളിച്ചാലോചനകൾ നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ തീരുമാനമനുസരിച്ചു ലഭിക്കുന്നതിലിരട്ടിസ്ഥാനങ്ങൾ അധഃകൃതർക്കു നൾക്കുവാൻ ഹിന്ദുക്കൾ തയാറായി പ്രത്യേക നിയോജനമണ്ഡലങ്ങൾ തിരസ്ക്കരിച്ചുകൊണ്ടുള്ള ഉരുടമ്പടി എഴുതിയുണ്ടാക്കി ഡാക്ടർ അംബദ്ക്കർപൂനാ സമ്മേളനത്തിലെ നിർദ്ദേശങ്ങൾ സ്വീകരിച്ചു പ്രസ്തുത ഉടമ്പടി ഗാന്ധിജിയുടെ അംഗീകാരത്തിനു സമർപ്പിക്കപ്പെട്ടു ഗാന്ധിജിയുടെ അ​നുമതിക്കുശേഷം ബ്രിട്ടീഷ് ഗവർമ്മെന്റും ഈ വ്യവസ്ഥകൾ സ്വീകരിച്ചു് ഉത്തരവുകൾ പുറപ്പെടുവിച്ചു ഗാന്ധിജി ഉപവാസമവസാനിപ്പിച്ചു ബഹുസഹസ്രാബ്ദങ്ങളായ നിലനിന്നുപോന്ന ജാതിദുർഗ്ഗം പൊടിഞ്ഞു തകർന്നുത്ടങ്ങി. എന്നാൽ യർവാദാജയിലിലെ കഠിനതപസ്സ് അൻഡ്യയൊട്ടുക്ക് അളക്കിവിട്ട ഉണർവും ചൈതന്യവും ഇവിടെഅവസാനിച്ചില്ല ആ കാരാഗൃഹത്തിന്റെ കവാടങ്ങൾ താനേതുറന്നു ഗാന്ധിജി ബന്ധനവിസമുക്തനായിതീർന്നു ഒരു കൊചുംങ്കാറ്റുപോലെ അദ്ദേഹം ഭാരതഭൂമിയെ ഇളക്കിമറിച്ചു അദ്ദേഹം ഇൻഡ്യയൊട്ടുക്കു പ!യ്യടനം ചെയ്തു ൧൦ ലക്ഷം രൂപാ പിരിച്ചെടുത്തു പുപ്രസിദ്ധമായ അദ്ദേഹത്തിന്റെ ഹരിജനപ്രസ്ഥാനമാരംഭിച്ചു ഹരിജനോദ്ധാരണത്തിനു വേണ്ടി ഭാരതത്തിലെ ബർളമാരും ബജാജുമാരും അവരുടെ ഭാരിച്ച മണ്ഡാരങ്ങൾ ഗാന്ധിജിയുടെ അധീനതയിൽ വിട്ടുകൊടുത്തു ഇൻഡ്യൻജനതയുടെ ഹൃദയങ്ങൾ ദേശീയമായ ചിന്തകളുടെയും വികാരങ്ങളുടെയും ആവേശംകൊണ്ടു തുള്ളിക്കുഥിച്ചു

ഭാരതമൊട്ടുക്കു വ്യാപിച്ച നൂതനമായ ഈ ഉണർവും ചൈതന്യവും കേതളത്തിലേയ്ക്കും വ്യാപിക്കാതിരുന്നില്ല തിരുവിതാം കൂറിലെ അയിത്തോചാടനസംരംഭങ്ങളും ക്ഷേത്രപ്രവേശനവാദവും ഹരിജനപ്രസ്ഥാനത്തെര്രാൾ പഴക്കമുള്ളവയാ...


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/434&oldid=157579" എന്ന താളിൽനിന്ന് ശേഖരിച്ചത്