താൾ:Changanasseri 1932.pdf/430

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

415

സ്റ്റേററ് കാൺഗ്രസ്സിനെപ്പററി സ്വാഗതപ്രസംഗകൻ ചെയ്ത ചിലപ്രസ്താവനകളെ പ്രതിഷേധിക്കുവാൻ സ്വസ്ഥാനത്തെഴു നേററു നിന്നപ്പോൾ ഹാളിന്റെ നാനാഭാഗങ്ങളിലായി കൃത്യാ ന്തരങ്ങളിൽ വ്യാപ്രതരായിരുന്ന വാളൻറ്റിയസംഘം ഒരു ഞൊടിയിടകൊണ്ട് അദ്ദേഹത്തിന്റെ നേേരെപാഞ്ഞു ചെന്നു ആ ഘട്ടത്തിൽ തന്നെ ഹാളിൽ ഏറ്റവുംപുറകിലുള്ള ഒരു ബെഞ്ചിൽ മൌനമായിരുന്നു സഭാനടപടികൾ വീക്ഷിച്ചു കൊണ്ടിരുന്ന മി. കെ. കെ കുഞ്ചുപിള്ള ചട്ടമ്പിമാരുടെ അസഭ്യവർഷം അസഹ്യനീയമായിതീർന്നതുകൊണ്ടു അതുയോഗഭാരവാഹികളുടെ ശ്രദ്ധയിൽപെടുത്തുവാൻ അദ്ധ്യക്ഷനെ അഭിസംബോധനംചെയ്തപ്പോൾ വാളന്റിയർസംഘം അദ്ദേഹത്തിന്റെനേരെ ഓടിയടുത്തു . മി. കുറുപ്പ് വീണ്ടും പ്രതിഷേധസ്വരം മുഴക്കി. വാളന്റിയർസംഘം ഉടനെ തിരിച്ചു അങ്ങോട്ടോടുകയായി. മി. കുഞ്ചുപ്പിള്ള

വീണ്ടും പരാതിപ്പെട്ടു. വാളന്റിയർസംഘം വീണ്ടും ഇങ്ങോട്ടോടിയടുത്തു. ഇങ്ങിനെ വാളന്റിയർമാരുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള പാച്ചിലും , പ്രതിഷേധശബ്ദങ്ങളും , അസഭ്യപ്രലപനങ്ങളും മാറിമാറി നടന്നുകൊണ്ടിരിക്കുമ്പോൾ മി. കുറുപ്പിനോട് നിശ്ശബ്ദനായി സ്വസ്ഥാനത്തിരിക്കുവാൻ അദ്ധ്യക്ഷൻ ആജ്ഞാപിച്ചു. മി. കുറുപ്പ് ഒരു പ്രതിനിധി എന്ന നിലയിലുള്ള തന്റെ അവകാശങ്ങളെ അദ്ധ്യക്ഷനെ അനുസ്മരിപ്പിച്ചു. ക്ഷുഭിതചിത്തനായ അദ്ധ്യക്ഷൻ തന്റെ അധികാരം പ്രയോഗിച്ചു മി. കുറുപ്പിനെ ആസനസ്ഥനാക്കുമെന്നു ഭീഷണിപ്പെടുത്തി. ഇതിനിടയ്ക്ക് എതിരഭിപ്രായക്കാരായി അവിടെകൂടിയിരുന്ന നായർയുവാക്കന്മാരെ സമീപിച്ചു. ചില പോലീസുകാർ മററു ഭീഷണികൾ പ്രയോ വിവരിക്കഗിച്ചു. ഈബഹളങ്ങളും കുഴപ്പങ്ങളും അവസാനിപ്പിക്കുവാൻ ഏതാണ്ടു കാൽമണിക്കൂർനേരത്തേയ്ക്കു സഭാനടപടികൾ നിർത്തിവയ്ക്കേണ്ടതായി വന്നു. തിരുവിതാംകൂറിലെ രാഷ്ടീയമണ്ഡലങ്ങളിലുള്ള സകലകുഴപ്പങ്ങളുമവസാനിച്ച് ഉത്തരവാദഭരണംതന്നെ സ്ഥാപിച്ചു അനേകതലമുറകൾ കഴിഞ്ഞാലും തേച്ചുകളയുവാൻ കഴിയാത്ത മാലിന്യമാണു സമുദായഗാത്രത്തിൽ ആ സമ്മേളനം ചേർത്തു. തിരുവനന്തപുരത്തേ സംയുക്തസമ്മേളനംമുതൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/430&oldid=157575" എന്ന താളിൽനിന്ന് ശേഖരിച്ചത്