താൾ:Changanasseri 1932.pdf/429

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

414 സമ്മേളനം നടത്തുവാനുള്ള സ്വീകരണസംഘത്തിന്റ നിശ്ചയത്തെ സൊസൈറ്റി പ്രതികൂലിക്കയാണെങ്കിൽ ചേർത്തല വച്ചു നായർസമ്മേളനംതന്നെ നടത്തുവാൻ സാധ്യമല്ലെന്ന് അവർ ഭീഷണിപ്പെടുത്തി. ഭീഷണിഒടുവിൽ കാർയ്യമായി കലാ ശിച്ചു. ചേർത്തലവച്ചു സമ്മേളനംനടത്തുവാൻ സാധ്യമല്ലെന്നു സ്വീകരണസംഘം നിശ്ചയിച്ചു. ൧ ൧ ൩-ൽ സമ്മേളനം നട ക്കുകയില്ലെന്നുള്ള പരിത;സ്ഥിതികൾ വന്നുചേർന്നപ്പോൾ മി. മന്ദത്തിന്റെ പൌരുഷം ഒന്നുണർന്നു. നായർക്കു പ്രാബല്യമി ല്ലാത്ത മീനച്ചിൽതാലൂക്കിൽ കിടങ്ങൂർ എന്ന കുഗ്രാമത്തിൽ നിന്നും ഒരുക്ഷണം വരുത്തി മി. മന്ദം ആട്ടപ്പെട്ടികളുമായി അങ്ങോട്ടു തിരിച്ചു. അങ്ങിനെ ൧ ൧ ൩-ൽ ചേർത്തലനിന്നു ബഹിഷ്കരിക്കപ്പെട്ടതിനു ശേഷം സൊസൈറ്റി കിടങ്ങൂർവച്ചു സമ്മേളനം നടത്തി. മി. കൽക്കുളം കുമാരപിള്ളയായിരുന്നു യോഗാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ആ സമ്മേളനം പോലീസ് സൈന്യത്തിന്റെ സംരക്ഷണയിലും , ഉദ്യോഗസ്ഥന്മാരുടെ സഹകരണത്തിലുമാണു കഴിഞ്ഞു കൂടിയതു്. അവിടെ നടന്ന ഒാരോ പ്രസംഗങ്ങളും നായർസമുദായത്തിന്റെ രാഷ്ടീയബുദ്ധതയേയും, വിശാലവീക്ഷണ ത്തേയും വിറകൊള്ളിക്കുന്നവയായിരുന്നു . ഉത്തരവാദഭരണം , പൌരാവകാശം തുടങ്ങിയ രാഷ്ടീയവിശയങ്ങളെപ്പറ്റി വേണ്ട പരിജ്ഞാനമില്ലാതിരുന്ന സമ്മേളനാദ്ധ്യക്ഷന്റെ പ്രസംഗം നായർസമുദായത്തെ ഇതരമതസ്ഥന്മാരുടെ ദൃഷ്ടിയിൽ പരിഹാസപാത്രമാക്കി. തിരുവിതാംകൂറിലെ ഏകരാഷ്ടീയസ്ഥാപനമായ സ്റ്റേററ് കാൺഗ്രസ്സ്സംഘടനയെ അ വഹേളിക്കുവാൻ അഹമഹമികയാ, മുന്നോട്ടുവന്ന അവസരസേവകന്മാരും ഉദ്യോഗാർത്ഥികളുമായ ചില നായന്മാരുടെ ഒരു മത്സരരംഗമായിട്ടാണു് ആ സമ്മേളനത്തെ നിഷ്പക്ഷബുദ്ധികൾ വീക്ഷിച്ചതു്. എതിരഭിപ്രായക്കാരായി അവിടെ ക്കൂടിയി രുന്ന അല്പപക്ഷത്തെ അപമാനിക്കുവാൻ ചട്ടമ്പിമാർ പന്തലിൽ ഹാജറുണ്ടായിരുന്നു. അന്നു സ്റ്റേറ്റ് കാൺഗ്രസ്സ് വർക്കിംഗ് കമ്മറ്റി യിലെ ഒരംഗവും , നായർസമ്മേളനത്തിലെ ഒരു പ്രതിനിധി യുമായിരുന്നു മി. നാരായണക്കുറുപ്പ്.

സമ്മേളനാരംഭത്തിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/429&oldid=157574" എന്ന താളിൽനിന്ന് ശേഖരിച്ചത്