താൾ:Changanasseri 1932.pdf/412

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

397

യാണെന്നു പറയുന്നതു പൂർവ്വാപരവൈരുദ്ധ്യം നിറഞ്ഞ ഒരു നാടകത്തിലെ പ്രത്യക്ഷപ്പെട്ടുമറഞ്ഞുകൊണ്ടിരിക്കുന്ന വിവധ രംഗങ്ങൾ എന്നപോലെ ഒരു പക്ഷേ ഇന്നു വായനക്കാർക്കു കൌതുകകരമായി തോന്നിയേക്കാം മി. സി.ഐ . പരമേശ്വരപിള്ള പ്രസ്തുത പ്രമേയത്തെ എതൃത്തു പ്രസംഗിച്ചു. അതിനെത്തുടർന്നു പ്രസംഗിച്ച മി. ജി . രാമചന്ദ്രൻ പ്രതികൂല കക്ഷികളുടെ വാദമുഖങ്ങളെ ഛിഹ്നഭിന്നമാക്കി. പ്രമേയം ബഹുഭൂരിപക്ഷത്തോടെ അംഗീകൃതമായി. ചങ്ങനാശേരി ആ യോഗത്തിൽ സന്നിഹിതനായിരുന്നു. ആ സമ്മേളനത്തിൽ നടന്ന വാദപ്രതിവാദങ്ങളിൽ അദ്ദേഹം അതീവതാല്പയ്യം പ്രകടിപ്പിച്ചു. വർഗ്ഗീയസംഘടനകളെപ്പറ്റിയുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ ഞാൻ ഒരു നായർ സമ്മേളനത്തിൽ പ്രകടിപ്പിക്കുവാൻ പോകുന്നതും കേൾക്കണമെങ്കിൽ എന്റെ കൂടെ പുഴവാതൽ എന്ന സ്ഥലത്തുവരിക എന്നുപറഞ്ഞുകൊണ്ടാണു മി. രാമചന്ദ്രന്റെ പ്രസംഗത്തെ യോഗനന്തരം ചങ്ങനാശ്ശേരി അഭിനന്ദിച്ചത്. ചങ്ങനാശേരിയുടെ ക്ഷണം സ്വീകരിച്ചു പുഴവാതുസമ്മേളനത്തിൽ മി. രാമചന്ദ്രൻ സന്നിഹിതനായരുന്നു. ൧൧൧-കന്നി ൨൨- നു- ചങ്ങനാശേരിയിൽ പുഴവാതു ക്ഷേത്രവളപ്പിൽവച്ചായിരുന്നു ആ സമ്മേളനം നടന്നത്. നിവർത്തനപ്രക്ഷോഭണമാംരംഭിച്ചതിനുശേഷം നടന്നിരുന്ന നായർ സമ്മേളനങ്ങളുടെ മാതൃകയിൽത്തന്നെയാണു പുഴവാതു സമ്മേളനവും നടത്തുവാൻ അതിന്റെ പ്രവർത്തകന്മാർ തീർച്ചയാക്കിയിരുന്നത്. സമാജത്തിന്റെ പ്രവർത്തനറിപ്പോർട്ടുകാര്യപരിപാടിയിലെ ഒരു വിഷയമായിരുന്നു എങ്കിലും യാതൊരു റിപ്പോർട്ടും അവിടെ വായിക്കയുണ്ടായില്ല. രണ്ടു തീപ്പൊരിപ്രസംഗക്കാർനായർസമുദായത്തിന് ഇതരസമുദായങ്ങളുടെ മത്സരംകൊണ്ടു നേരിട്ടിരിക്കുന്ന ആപത്തുകളേയും അവയെ നേരിടുവാൻ ഏവരും സംഘടിച്ച് അരയും തലയും മുറുക്കി സമരരംഗത്തിലിറങ്ങേണ്ട ആവശ്യകതയേയും പറ്റി ആവേശജനകമാംവണ്ണം പ്രസംഗിച്ചു . പുഴവാതുസമ്മേളനത്തിൽ നടന്ന ഓരോ നടപടിയും സാമുദായികവിഷയങ്ങളേക്കുറിച്ചു ചങ്ങനാശേരിക്കുണ്ടായിരുന്ന നൂതനമായ അഭിപ്രായ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/412&oldid=157557" എന്ന താളിൽനിന്ന് ശേഖരിച്ചത്