താൾ:Changanasseri 1932.pdf/411

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

396

നിശ്ചയിച്ചു.. തിരുവിതാംകൂറിലേ സാമുദായിക ജീവിതത്തിലും രാഷട്രീയരംഗങ്ങളിലും നായർസമുദായത്തിന്റ പേരിൽ ചില പത്രങ്ങളും സ്ഥാപനങ്ങളും ഉത്തരവാദബോധമില്ലാതെ അനുവർത്തിച്ചിരുന്ന അനാശാസ്യമായ നയത്തെപ്പറ്റി, ദീർഘവും സൂക്ഷ്മവുമായ ചിന്തകളുടെ ഫലമായി തന്റ ഹൃദയത്തിൽ അങ്കരിച്ചിട്ടുള്ള അഭിപ്രായങ്ങളെ പരസ്യമായി പ്രകടിക്കുവാൻ അദ്ദേഹം ഒരവസരം കാത്തിരിക്കുകയായിരുന്നു. സ്വജീവിതത്തിലെ ഒരു വലിയ ഭാഗം സമുദായസേവനത്തിനായി അർപ്പിച്ചിരിന്ന ഒരു വ്യക്തിയെന്ന നിലയിൽ തന്റെ ആശയങ്ങൾ നിർഭയമായും കൃത്യബോധത്തോടുകൂടിയും പ്രകാശിപ്പിക്കുവാൻ പറ്റിയ രംഗം ഒരു നായർ സമ്മേളനംതന്നെയാണെന്നും അദ്ദേഹം തീർച്ചയാക്കി. കൂടാതെ തിരുവിതാംകൂറിലെ യുവാക്കന്മാരുടെ വീക്ഷണകോടിയിൽ സംഭവിച്ചുകൊണ്ടിരുന്ന മാറ്റങ്ങളും ഭയാശങ്കകളോടുകൂടിയാണു ചങ്ങനാശേരി വീക്ഷിച്ചുകൊണ്ടിരുന്നത്. ഭാരതഭൂമിയിലെന്നുവേണ്ട ലോകമൊട്ടുക്കുതന്നെ ഉണ്ടായിക്കൊണ്ടിരുന്ന പരിവർത്തനങ്ങൾ യുവലോകത്തു പല പ്രത്യാഘാതങ്ങൾക്കും കാരണമാക്കുന്നതു അദ്ദേഹം സൂക്ഷിച്ചു വീക്ഷിച്ചു. വർഗ്ഗീയതയുടെ അന്ത്യനിമിഷങ്ങൾ അടുത്തുവരികയായിരുന്നു. ജാതിമതവർഗ്ഗഭേദങ്ങളിൽ നിന്നു ജന്മമെടുത്ത വിഭിന്നതകളെ അടിച്ചതകർക്കുവാൻ യുവാക്കന്മാർ കോപ്പുക്കൂട്ടുകയായിരുന്നു. ഈഘട്ടത്തിലാണു ഡാക്ടർ രാജന്റ അദ്ധ്യക്ഷതയിൽ അഖിലതിരുവിതാംകൂർ യുവജനസമ്മേളനം തിരുവനന്തപൂരത്തു വച്ചു നടത്തിയത്. തിരുവിതാംകൂറിലെ വർഗ്ഗീയസംഘടനകൾ അവയുടെ ഉപയോഗത്തെ അതിജീവിക്കുകയാണെന്നും സാമ്പത്തികവും രാഷ്ട്രീവുമായ പരിപാടിയോടുകൂടിയ ഒരു അഖിലതിരുവിതാംകൂർസംഘടനയിൽ അവ ലയിക്കേണ്ടതാണെന്നും ഒരു പ്രമേയം ഈ സമ്മേളനം അംഗീകരിച്ചു. ആ പ്രമേയമവതരിപ്പിച്ചത് അക്കാലങ്ങൾക്കു ശേഷം മുഷിഞ്ഞ വസ്ത്രങ്ങൾപോലെ അഭിപ്രായങ്ങൾ മാറ്റി ക്കൊണ്ടിരുന്ന മി. കെ. ജി കുഞ്ഞുകൃഷ്ണപ്പിള്ള










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/411&oldid=157556" എന്ന താളിൽനിന്ന് ശേഖരിച്ചത്