താൾ:Changanasseri 1932.pdf/413

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

398

ങ്ങളെ പ്രബലപ്പെടുത്തുകയാണു ചെയ്തത്. അദ്ദേഹം സാമുദായികസംഘടനകളുടെ അപഥസഞ്ചാരത്തെപ്പറ്റി തനിക്കുണ്ടായിരുന്ന ആശയങ്ങളുടെ ഒരംശം ആ സമ്മേളനത്തിൽ വച്ചു പ്രകടിപ്പിക്കുവാൻതന്നെ നിശ്ചയിച്ചു. നായർസമുദായസ്ഥാപനങ്ങൾ നായർയുവാക്കന്മാരെപ്പോലെതന്നെ തൊഴിലില്ലായ്മകൊണ്ടു വലഞ്ഞുതുടങ്ങിയിട്ടുണ്ടെന്നും അതിനാൽ ശരിയായ പ്രവർത്തനപരിപാടികൾ നൾകി അവയെ പരിഷ്ക്കരിക്കയോ അല്ലെങ്കിൽ പരിപൂർണമായി അവസാനപ്പിക്കയോ ചെയ്യേണ്ട കാലഘട്ടം അത്യാസന്നമായിരിക്കുന്നു എന്നുമുള്ള മുഖവുരയോടുകൂടിയാണു ചങ്ങനാശേരി തന്റെ പ്രസംഗമാരംഭിച്ചത്. സാമുദായികസ്ഥാപനങ്ങൾ രാഷ്ടീയകാര്യങ്ങളിൽ ഇടപ്പെട്ടു കുഴപ്പങ്ങളുണ്ടാക്കുന്നതിനെ അദ്ദേഹം ശക്തിയായി ആക്ഷേപ്പിച്ചു . അനന്തരം അദ്ദേഹം ഇങ്ങനെ തുടർന്നു . സർവ്വസാമുദായമൈത്രി വിദൂരമായ ഒരു ഭാവിയിൽ അല്ലാതെ സാധിക്കുന്നതല്ലെന്നു ഇന്നൊരു പ്രാസംഗികൻ പറയുകയുണ്ടായി. എന്നാൽ അതുടനെ സാധിക്കേണ്ട കാര്യമാണെന്നാണ് എന്റെ അഭിപ്രായം . ഈഴവരുടെ അവശതകളെ തീർക്കുന്നതിനു നാം വേണ്ട പരിശ്രമങ്ങൾ ചെയ്തിട്ടും അവരും നമ്മോടു പിരിഞ്ഞു പ്രവർത്തിക്കുന്നതുതന്നെ സമുദായമൈത്രി സാദ്ധ്യമല്ലെന്നുള്ളതിനു ദൃഷ്ടാന്തമായി ചിലർ പറയുന്നു , എന്നാൽ ഈഴവരുടെ അവശതകൾ നീക്കുന്നതിനു നായർസമുദായം കഴിയുന്നതു മുഴുവൻ ചെയ്തുകഴിഞ്ഞു എന്നു പറവാൻ ഞാൻ തയാറില്ല . അങ്ങിനെ ചെയ്തിരുന്നുവെങ്കിൽ അവർക്കിന്നു യാതൊരവശതയും ബാക്കി കാണ്മാൻകാര്യമില്ലായിരുന്നു . വയ്ക്കം സത്യാഗ്രഹത്തിലും ഗുരുവായൂർസത്യാഗ്രഹത്തിലും നായന്മാരാണു മുന്നിട്ടുനിന്നു പ്രവർത്തിച്ചിട്ടുള്ളത് എന്നതു ഞാൻ വിസ്മരിക്കുന്നില്ല . അതുപോലെ ക്ഷേത്രപ്രവേശനാന്വേഷണ ക്കമ്മിറ്റിയുടെ മുൻപാകെ മൊഴികൊടുത്ത നായന്മാരിൽ നൂറ്റിനുതൊണ്ണൂറ്റിരണ്ടുപേരും ക്ഷേത്രപ്രവേശനത്തിനനുകൂലികളായിരുന്നു എന്നുള്ളതും ഞാൻ ഓർമ്മിക്കാതിരിക്കുന്നില്ല . ഇതൊക്കെയായിട്ടും ക്ഷേത്രപ്രവേശനം സാധിക്കാത്തതെന്തുകൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/413&oldid=157558" എന്ന താളിൽനിന്ന് ശേഖരിച്ചത്