താൾ:Changanasseri 1932.pdf/410

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യായം ൩൮

മൂന്നദ്ധ്യായത്തിൽ വിവരിച്ച സംഭവങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ സർവ്വീസ്സ്സൊസൈറ്റിയിലെ അധകൃതകേന്ദ്രങ്ങളെ അപ്രതീക്ഷതമായി അമ്പരപ്പിക്കുമാറും ചങ്ങനാശേരി പരമേശ്വരൻപിള്ള സമുദായമധ്യത്തിൽ സംഭ്രമജനകമായ ഒരാശയത്തിനു ബീജാവാപംചെയ്തു. ആ ജ്വലനവസ്തു അതിഭയങ്കരമാംവണ്ണം പൊട്ടിത്തെറിച്ചൂ. നാലുപാടും ചിന്നിച്ചിതറി. നായർസമുദായതാല്പര്യങ്ങളുടെ സംരക്ഷകന്മാർ എന്ന് സ്വയം അവകാശപ്പെടുന്ന ചില നേതാക്കന്മാർ വല്ലാതെ നടുങ്ങി. വലിയ പിടപ്പും ഒച്ചപ്പാടുകളും സമുദായമധ്യത്തിൽ കേട്ടുതുടങ്ങി. ചങ്ങനാശേരിയുടെ പ്രക്ഷോഭജനകമായ പുഴവാതുപ്രസംഗമാണ് ഈ പരിഭ്രമങ്ങൾക്കും അസ്വസ്ഥതകൾക്കും കാരണമാക്കിയത്.

തിരുവനന്തപുരത്തുവച്ചു നടന്ന സംയുക്തസമ്മേളനത്തോടുകൂടി ചങ്ങനാശേരി സാമുദായികസ്ഥാപനങ്ങളോടുള്ള ബന്ധം വേർപെടുത്തിയതും, അതിലേയ്ക്കു പ്രേരകമായിരുന്ന കാരണങ്ങളും ഇതിനകം പ്രസ്താവിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ. നായർസർവീസ് സൊസൈറ്റിയിലെ സാമാജികത്വം രാജിവച്ചു കൊണ്ട് ഔദ്യോഗികമായ ഒരു കത്ത് അദ്ദേഹം ആ സ്ഥാപനത്തിന്റ ഭരണസമിതിക്കയച്ചു കൊടുത്തു. എന്നാൽ അന്ന് ആ സ്ഥാപനത്തിന്റ അദ്ധ്യക്ഷനായിരുന്ന മി. ദാമോദരനാശാന്റേയും എം. എൻ നായരുടേയും സ്നേഹപൂർവമായ നിർബന്ധങ്ങളെ പരിഗണിച്ച് അദ്ദേഹം രാജി പിൻവലിക്കുകയുണ്ടായി. ഈ ഘട്ടത്തിലാണു ചങ്ങനാശേരി ത്താലൂക്കു നായർസമ്മേളനത്തിൽ ആദ്ധ്യക്ഷം വഹിക്കുവാൻ തൽഭാരവാഹികൾ അദ്ദേഹത്തെ ക്ഷണിച്ചത്. സാമൂദായിക കരംഗങ്ങളിൽനിന്നദ്ദേഹം പിൻവാങ്ങിയിട്ട് കാലം പലതു കഴിഞ്ഞിരുന്നു എങ്കിലും സ്വന്തം നാട്ടുകാർ നടത്തുന്ന ഈ സമ്മേളനത്തിൽനിന്നുള്ള ക്ഷണം സ്വീകരിക്കുവാൻതന്നെ അദ്ദേഹം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/410&oldid=157555" എന്ന താളിൽനിന്ന് ശേഖരിച്ചത്