താൾ:Changanasseri 1932.pdf/409

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

394

നായർസമുദായം സർവ്വീസ് സൊസൈറ്റി വഴിയായി അതിന്റെ ഉൽകൃഷ്ടാശയങ്ങൾ വിശദീകരിച്ചു കൊണ്ടിരുന്നു. അതു അന്നത്തെ അതിന്റെ അദ്ധ്യക്ഷനായിരുന്ന മി. ചങ്ങനാശേരി പരമേശ്വരൻപിള്ളയുടെ പൌരുഷം കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ ദീർഘദൃഷ്ടിയായിരുന്ന സർവ്വീസ് സൊസൈറ്റി അന്നു പരിപാലിച്ച വിശാലനയത്തിനു കാരണം അദ്ദേഹം അതിൽ നിന്നു മാറിയതിനുശേഷം സൊസൈറ്റി ചില ഉദ്യോഗാത്ഥികളുടെയും ഉദ്യോഗംപോലെ സർക്കാർ ആനുകൂല്യങ്ങളായ കൺട്രാക്റ്റ് , പാഠ്യപുസ്തകക്കുത്തക മുതലായ ലാഭങ്ങൾ ആശിക്കുന്നവരുടെയും കയ്യിൽ അകപ്പെട്ടു. മി.ചങ്ങനാശേരിയുടെ അഭാവത്തിൽ അപ്രകാരം ഒരു താങ്ങൽ ഇല്ലാതെ സൊസൈറ്റിയെ നിലനിർത്തുന്നതിന് തൽപ്രവർത്തകന്മാക്കു കഴിവില്ലാതെ വന്നു. .........................................................ഈ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചുതന്നെയായിരിക്കണം ചിലർ പത്തനംതിട്ടയിൽ മി.ടി.എം.വർഗ്ഗീസിനെ എതൃക്കവാൻ പോയത് ..................മി .കുമാറിന് ഒറ്റ വോട്ടെങ്കിലും കൂടുതൽകിട്ടുമെന്ന് ഇവർ തീരെ ആശിച്ചിരിക്കുകയില്ല. പോലീസുകാർ ബീറ്റുബുക്ക് ഒപ്പുടുവിക്കുന്ന മാതിരി ഇവർ ആരെയോ ബോധ്യപ്പെടുത്തുന്നതിന് പത്തനംതിട്ട യുദ്ധത്തിൽ ഭാഗമാക്കുകളാക്കി.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/409&oldid=157554" എന്ന താളിൽനിന്ന് ശേഖരിച്ചത്