താൾ:Changanasseri 1932.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

380 യൂണിയന്റെ ആബിമുഖ്യത്തിൽ ഇതരനായർസംഘടനകളുടെ സഹകരണത്തോടുകുടി സമ്മേളനം നടത്തയാൽ മതിയാകമെന്നു് ഒടുവിൽ തീർച്ചയാക്കി. എന്നാൽ സമ്മേളനദിനം അടുത്തുതുടങ്ങിയതോടുകുടി, നിവർത്തനപ്രക്ഷോഭണത്തെ എതിർത്തു മലിനപ്പെടുത്തിക്കൊണ്ടിരുന്ന വർഗ്ഗിയാന്തരീക്ഷത്തെ കൂടുതൽ വിഷയമാക്കുവാനാണ് ഈ സമ്മേളനം കൊണ്ടുദ്ദേശിക്കക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യം കൂടുതൽ കൂടുതൽ തെളിഞ്ഞുവന്നു. അതിനുശേഷം സമ്മേളനത്തോടുള്ള സഹകരണത്തെ ചങ്ങനാശേരി നിശ്ശേഷം പിൻവലിച്ചു. സമ്മേളനത്തോടു നിസ്സഹകരിക്കുവാനുള്ള ചങ്ങനാശേരിയുടെ നിശ്ചയം ആ യോഗത്തിലെ നടപടികൾ സാധൂകരിക്കയുണ്ടയി.

റിട്ടയാർഡ് ദിവാൻപേഷ്കാർ മി. നാരായണമേനാവനായിരുന്നു ൧൧൦൯-കന്നിമാസത്തിൽ നടന്ന ആ സംയുക്തസമ്മേളത്തിലാദ്ധ്യക്ഷം വഹിച്ചത് സ്വാഗതസംഘാദ്ധ്യക്ഷൻ ഡാക്ടർ കെ. മാധവൻപിള്ളയും, യുവജനസമ്മേളനാദ്ധ്യക്ഷൻ മി.മള്ളൂർ ഗോവിന്ദപ്പിളളയും ആയിരുന്നു. ഇതരസമുദായത്തിനു കൂടുതൽ രാഷ്ട്രീയാവകാശങ്ങഠം പാരമ്പര്യമനുസരിച്ചു ലഭിക്കേണ്ടതാണെന്നു കാണിക്കുവാൻ ജസ്റ്റീസ് പാർട്ടിനേതാവായിരുന്നു ബോബിലിരാജാവിന്റെ പ്രസംഗഖണ്ഡങ്ങൾ ഉദ്ധരിക്കയായിരുന്നു മി.നാരായണമേനവൻ ചെയ്തത്. നായർസമുദായം ഉത്തവാദഭരണം വേണമെന്നു വാദിച്ചിട്ടില്ലെന്നും വാദിക്കയില്ലെന്നും കൂടി അദ്ദേഹം അദ്ധ്യക്ഷപ്രസംഗത്തിൽ സൂചിപ്പിക്കികയുണ്ടയി എന്നു പറഞ്ഞാൽ ഉൽബുദ്ധമായ ആ സമുദായത്തെ പ്രസ്തുത സമ്മേളനം എത്രമാത്രം അധ​​​​​പതിപ്പിക്കുകയുണ്ടയി എന്നു വ്യക്തമാകുമല്ലോ.ആ സമ്മേളനത്തിൽ നടന്ന മറ്റു പ്രസംഗങ്ങൾ അത്യുൽക്കടമായ വർഗ്ഗീയവിദ്വേഷം വമിക്കുന്നവയായിരുന്നു. നിവർത്തന സമുദായങ്ങളുടെ അസഭ്യസാഹിത്യത്തെ അസഭ്യസാഹിത്യം കൊണ്ടുതന്നെ നേരിടുവാനുള്ള ഒരു വഴിപിഴച്ച നയമാണു സമ്മേളനഭാരവാഹിൾ അംഗീകരിച്ചത്. നിവർത്തനപ്രസ്ഥനക്കാർ നയന്മാരെ അധിക്ഷേപിച്ചുവരുന്നതു കേട്ട് ഇനിയും നായക്കടങ്ങിയിരിക്കുവാൻ കയിയുന്നതെല്ലെന്നും, ആക്ഷേപങ്ങൾ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/395&oldid=157540" എന്ന താളിൽനിന്ന് ശേഖരിച്ചത്