താൾ:Changanasseri 1932.pdf/396

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

381

അവർ തുടരുന്നപക്ഷം ഉണ്ടാകാവുന്ന ഗൌരവാവഹമായ ആപൽഘട്ടത്തിലേയ്ക്കു ഗവർമ്മെന്റിന്റെ ശ്രദ്ധയെ ക്ഷണിക്കുന്നു എന്നും, ആയിരുന്നു പ്രധാനമായ പ്രമേയം. നായർക്കു സർവ്വീസിൽ കൂടുതൽ പ്രതിനിധ്യം വേണമെന്നും, മററുമായിരുന്നു വേറെയുള്ള പ്രമേയങ്ങൾ . നായർസമുദായചരിത്രത്തിലെ തുലോം അപഹാസ്യകരവും പ്രതിലോമപരവും ആയ ഒരു ഘട്ടത്തെ തിരുവനന്തപുരത്തെ സംയുക്തസമ്മേളനം കുറിക്കുന്നു ഉല്പതിഷ്ണത്വത്തിന്റെറയും ഔദാര്യബുദ്ധിയുടെയും നടനരംഗമായിരുന്നു നായർസമുദായസമ്മേളനപ്പന്തൽ യാഥാസ്ഥികത്വത്തിന്റെയും ആത്മാഭിമാനരാഹിത്വത്തിന്റെറയും സ്വാത്ഥതല്പരതയുടേയും സങ്കേതമായി രൂപാന്തരപ്പെട്ടു. നിവർത്തനപ്രസ്ഥാനത്തെ ബലം പ്രയോഗിച്ചമത്തുവാൻ ഗവർമ്മേന്റിനവസരമുണ്ടാക്കിക്കൊടുക്കയാണ് സംയുക്തസമ്മേളനം ചെയ്തതു്. യുവജനസമ്മേളനത്തിലാദ്ധ്യക്ഷം വഹിച്ചത് മി.മള്ളുർദോവിന്ദപ്പിള്ളയാണെന്നു പ്രസ്താവിച്ചിട്ടുണ്ടല്ലോ. പ്രസ്തുത സമ്മേളനം നടന്നുകൊണ്ടിരിക്കുമ്പോൾ തിരുവട്ടാററും മി.എൻ.താണുപ്പിള്ള സബ് ജക്റ്റ് കമ്മിററിയോഗത്തിൽ നിരസിക്കപ്പെട്ട അദ്ദേഹത്തിന്റെറ ഒരു പ്രമേയം പൊതുസമ്മേളനത്തിൽ ഹാജറാക്കുവാൻ അനുമതിവേണമെന്നദ്ധ്യക്ഷനോടാവശ്യപ്പെട്ടു. വർഗീയസംഘടനകൾ അവയുടെ ഉപയോഗത്തെ അതിജീവിച്ചു സമുദായമദ്ധ്യത്തിൽ കലക്കമുണ്ടക്കുന്നതനാശാസ്യമായതുകൊണ്ട് അവ, അവസാനപ്പിക്കണമെന്നായിരുന്നു പ്രമേയത്തിന്റെറ സംക്ഷിപ്തം. ആ പ്രമേയത്തിന്റെറ ഉള്ളടക്കം വായിച്ചപ്പോൾതന്നെ അദ്ധ്യക്ഷൻ സമചിത്തത വെടിഞ്ഞു ക്ഷോഭാകുലനായിത്തീർന്നു. അദ്ദേഹം ആ സമ്മേളനത്തിൽവച്ചുതന്നെ മി.താണുപിള്ളയുയെ ഹാസ്യരൂപത്തിൽ പരുഷമായി ഭത്സിക്കുകയും പ്രമേയമവതരിപ്പിക്കാനനുമതി നിഷേധിക്കുകയുംചെയ്തു. മി.താണുപിള്ളയുടെ പ്രമേയം, ബഹുസഹസ്രം രുപാ ചിലവയിച്ചു കണ്ണാടിച്ചില്ലിൽ പടുത്തുകെട്ടിയിട്ടുള്ള ആസമ്മേളനസൌധത്തെ തകത്തുകളെഞ്ഞെങ്കിലോ, എന്നൊരു ഭയം അദ്ധ്യക്ഷനെ ബാധിച്ചിരുന്നതുപോലെയാണു പ്രേക്ഷകന്മാർക്കു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/396&oldid=157541" എന്ന താളിൽനിന്ന് ശേഖരിച്ചത്