താൾ:Changanasseri 1932.pdf/394

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

379

ണ്ടിരിക്കുവാനും രാഷ്ട്രീയശക്തിയും പാരമ്പര്യങ്ങളും സൂക്ഷിക്കുവാനും കഴിയുകയുള്ളൂ എന്നു തിരുവിതാംകൂർ ചരിത്രം ഒരിക്കൽക്കൂടി വെളിപ്പെടുത്തി. സർവ്വീസ് സൊസൈറ്റിയുടെ സംരംഭങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ടു. ചങ്ങനാശേരിയുടെ തന്ത്രകുശലമായ നേതൃത്തവും, യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുവാനുള്ള സന്നദ്ധതയും, സൊസൈറ്റിയുടെ അക്കാലത്തുള്ള പ്രവർത്തനങ്ങളിൽ ദർശിക്കുവാൻ കഴിഞ്ഞില്ലെങ്കിൽ അതിനുള്ള കാരണം അദ്ദേഹം ആസ്ഥാപനത്തോടുള്ള ബന്ധത്തിൽ നിന്നു് അകന്നുകഴിഞ്ഞു എന്നുള്ളതാണ്. നിവർത്തനപ്രക്ഷോഭണം അതിന്റെ പാരമ്യത്തിലേയ്ക്കു കുതിച്ചുകൊണ്ടിരുന്ന വേളയിലാണ്, തിരുവനന്തപുരത്തുവച്ചു് ഒരു നായർസംയക്തസമ്മേളനം നടന്നത്. ൧൧൦൭-ൽ മാവേലിക്കരവച്ചു നായർസർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നായർ സമ്മേളനത്തെ മെ.സി.കെ. നാഗം പിള്ള, ആർ. കൃഷ്ണപ്പിള്ള എന്നിവർ തിരുവനന്തപുരത്തേയ്ക്കു ക്ഷണിക്കുകയുണ്ടായി. ൧൦൮-മീനത്തിലാണ് ഈ സമ്മേളനം നടക്കേണ്ടിയിരുന്നതു്. എന്നാൽ ഈ ഘട്ടത്തിൽ നിവർത്തന പ്രസ്ഥാനത്തിനെതിരെയായി നായന്മാരുടെ സാർവ്വത്രികമായ പ്രാതിനിധ്യമുള്ള ഒരു മഹാസമ്മേളനം വിളിച്ചുകൂട്ടവാനുള്ള ചില നിർദ്ദേശങ്ങൾ ഏതോ ചില കേന്ദ്രങ്ങളിൽനിന്നു പുറപ്പെട്ടു . ചില നായർനേതാക്കന്മാർ ഈ അവസരത്തെ പരിപൂർണമായി വിനിയോഗിക്കുവാനും നിശ്ചയിച്ചു.അതു കൊണ്ടു നായർസർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള സമ്മേളനമല്ല, പിന്നേയോസംയുക്തസമ്മേളനമെന്ന പേരിൽ ഒരു മഹായോഗമാണ് തിരുവനന്തപുരത്തു നടന്നതു്. നായർ സർവ്വീസ് സൊസൈറ്റി, നായർമഹാജനസഭ, ദക്ഷിണതിരുവിതാംകൂർ നായർസമാജം ഇങ്ങിനെ നിലവിലുള്ളതും ഇല്ലാത്തതുമായ ചില സംഘടനകളുടെ സംയുക്തമായ ആഭിമുഖ്യത്തിലാണ് ഈ സമ്മേളനം വിളിച്ചു കൂട്ടുവാൻ നിശ്ചയിച്ചത്. ഈ സമ്മേളനത്തോടു സഹകരിക്കുവാനുള്ള അഭ്യർത്ഥന ചങ്ങനാശേരിക്കും ലഭിച്ചു. എന്നാൽ നായർ മഹാജനസഭ, ദക്ഷിണതിരുവിതാംകൂർ നായർസമാജം ഇത്യാദി സാങ്കല്പികമായ സംഘടനകൾക്ക് അനർഹമായ പ്രാതിനിധ്യം നൽകുവാൻ ചങ്ങനാശേരി വിസമ്മതിച്ചു. അതുകൊണ്ടു നായർ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/394&oldid=157539" എന്ന താളിൽനിന്ന് ശേഖരിച്ചത്