താൾ:Changanasseri 1932.pdf/377

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

362

൧൬ . മേൽ പ്രസ്താവിച്ച തരത്തിൽ പ്രോനോട്ട് എഴുതിക്കൊടുത്തിട്ടുളള അംഗങ്ങൾക്കെല്ലാം മൂന്നു മാസത്തിനകം പണമടച്ചുതീർക്കേണ്ടതാണെന്നു നോട്ടീസയക്കുകയും അപ്രകാരം അവർ ചെയ്യാത്തപക്ഷം കേസുകൾ ഫയലാക്കുകയും മി . മന്ദം അവരുടെ പക്കൽനിന്നും പണമീടാക്കുവാൻ പ്രേത്യേക യത്നം ചെയ്യുകയും വേണം . ൧൭ . ബാങ്കുകെട്ടിടത്തിൽ വേണ്ടത്ര സ്ഥലമില്ല . ബാങ്കിൽ കൌണ്ടർ ഉണ്ടായതുപോലെ ക്ലാർക്കിനെ ആരും അടികലശൽ ചെയ്യുവാൻ ഇടയാവുകയില്ലായിരുന്നു . അതിനാൽ ബാങ്ക് ഇപ്പോഴുളള കെട്ടിടത്തിൽ നിന്നു കവലയ്ക്കലുളള ഏതെങ്കിലും കെട്ടിടത്തിലേയ്ക്ക് ഉടൻ മാററുകയും . കൌണ്ടർ ഉണ്ടാക്കുകയും വേണം . സദുദ്ദേശത്തോടുകൂടിയും സൊസൈററിയുടെ ഉന്നതിയെ ലാക്കാക്കിയുമാണു ചങ്ങനാശേരി ഈ നിർദ്ദേശങ്ങൾ നൾകിയതു് . സൊസൈററിക്കു വേണ്ടി ജീവിതമുഴിഞ്ഞുവച്ചു് അതിന്റെ നിലനിപ്പിനുവേണ്ടി പല നല്ല കാർയ്യങ്ങളും പ്രവർത്തിക്കുകയും , അക്ഷീണമായി പരിശ്രമിക്കുകയും , ചെയ്തിരുന്ന മി മന്ദത്തു പത്മനാഭപിളളക്കാക്ഷേപകരമായി എന്തങ്കിലും ചെയ്യണമെന്നു ചങ്ങനാശേരി സ്വപ്നത്തിൽപോലും വിചാരിച്ചില്ല . സൊസൈററിയുടെ താല്പർയ്യങ്ങൾ സംരക്ഷിക്കണമെന്നുളളതിൽ കവിഞ്ഞു വ്യക്തിപരമായ യാതെരു വിദ്വേഷബുദ്ധിക്കും ഈ നിർദ്ദേശങ്ങൾ നല്കുമ്പോൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ സ്ഥാനമുണ്ടായിരുന്നില്ല . സൊസൈററിയോടു ബന്ധപ്പെട്ട നാൾ മുതൽ തന്റെ വലംകയ്യായി നിന്നു പ്രവർത്തിക്കുയും , ഒരു സഹപ്രവർത്തകനുണ്ടായിരിക്കേണ്ട പല മഹനീയഗുണങ്ങളും ഓരോ ഘട്ടങ്ങളിൽ പ്രത്യക്ഷമാക്കുകയും ചെയ്തിട്ടുളള മി . മന്ദത്തിനോടു ചങ്ങനാശേരിക്കു സഹോദരനിർവ്വിശേഷമായ സ്നേഹമാണുണ്ടായിരുന്നതു് . ചങ്ങനാശേരിയുടെ നിർദ്ദേശങ്ങൾ ഒട്ടുമുക്കാലും അക്കാലത്തുതന്നെ നടപ്പിൽ വരുത്തുകയുംചെയ്തു . മി . ടി . എസ് . മാധവൻപിള്ള അക്കാലത്തു് എഴുതിയ മറ്റൊരു കത്തു് ഇതിലേക്കു പൂർണ്ണമായ തെളിവു നൽകുന്നുണ്ട്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/377&oldid=157522" എന്ന താളിൽനിന്ന് ശേഖരിച്ചത്