താൾ:Changanasseri 1932.pdf/376

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

361

അദ്ദേഹം അതു സമ്മതിക്കയും ചെയ്തിട്ടുണ്ടു് . പകരം ആരേയും നിയമിക്കേണ്ട ആവശ്യമില്ല . ൧൦ . ഹെഡ് മാസ്റ്റർ തന്നെ ജനറൽമാനേജരുടെ കീഴിൽ സ്ക്കൂൾ മാനേജൂമെൻറു നടത്തിയാൽ മതി . ൧൧ . ഫീസിലുപിരിവും മററിനങ്ങളിലുളള വരവുകളും അന്നോടന്നു ബാങ്കിൽ നിക്ഷേപിക്കേണ്ടതും , അപ്രകാരമല്ലാതെ ഹെഡ് മാസ്റ്റരോ ലോക്കൽ മാനേജരോ ആ വക പണങ്ങൾ ൨൪ മണിക്കൂറിൽ കൂടുതൽ കൈവശംവച്ചുകൊണ്ടിരിക്കുകയാണെങ്കിൽ അതപഹരണമായി ഗണിച്ചു മുറയ്കു നടപടി നടത്തേണ്ടതുമാണ് . ൧൨. എല്ലാ ചിലവുകളും ബാങ്കുമുഖാന്തിരം ചെക്കുകളായും ഡ്രാഫ്റ്റുകളായും ചെയ്യേണ്ടതാകുന്നു . ഏതെങ്കിലുമദ്ധ്യാപാകുനു ചെറിയ അഡ്വാൻസ് ആവശ്യമുണ്ടെങ്കിൽ അതിലേയ്ക്കായി അയാൾ ബാങ്കിൽ ഒരു അക്കൌണ്ടു വയ്ക്കേണ്ടതും അയാളുടെ ശബളബില്ലിന്റെ ജാമ്യത്തിന്മേൽ അപ്രകാരം അഡ്വാൻസുകൾ നല്കാവുന്നതുമാകുന്നു . അപ്രകാരം അഡ്വാൻസ് ചെയ്യുന്ന തുക അയാളുടെ ശബളത്തിന്റെ പകുതിയിൽ ഒരിക്കലും കവിയാൻ പാടില്ലാത്തതാകുന്നു . ൧൩ . ലോക്കൽമാനേജുമെൻറു് നാൾവഴി ഉൾപ്പെടെ ശരിയായ കണക്കുകൾ സൂക്ഷിക്കേണ്ടതാകുന്നു . ൧൪ . ബാങ്കിൽ നിന്നും സ്വർണ്ണം പണയത്തിന്മേലല്ലാതെ ആർക്കും പണം കടം കൊടുക്കുവാൻ പാടില്ല . ൧൫ . മി . മന്ദം മെമ്പറന്മരെ ചേർത്ത വകയിൽ അവരുടെ പ്രോനോട്ടുംപടി ൫൦൦൦ രൂപാ ബാങ്കിൽനിന്നു പററിയതായിരിക്കണുന്നു . ഇതു് ഒട്ടും ശരിയല്ല . ഈ പണം നടപടി കൂടാതെ ഈടാക്കാൻ സാധിക്കുകയില്ല . മെമ്പറന്മാരുടെ മേൽ നിർബന്ധനടപടി നടത്തുന്നതുകൊണ്ടു വലിയ കുഴപ്പങ്ങൾക്കിടയാകും . അതുകൊണ്ടു് ഈ പതിവു . നിശ്ശേഷം നിർത്തുകയും മേലാൽ ഫീസുവകയിലുള്ള പണം രൊക്കം വന്നാലല്ലാതെ അംഗങ്ങളെ ചേർക്കാൻ പാടില്ലാത്തതുമാകുന്നു .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/376&oldid=157521" എന്ന താളിൽനിന്ന് ശേഖരിച്ചത്