താൾ:Changanasseri 1932.pdf/378

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

363 വാഴപ്പളളി , ൧൦ - ൩ - ൧൦൮. "വലിയ കൊടുങ്കാററും ഇടിയുമുണ്ടാകാൻ ഭാവിച്ചു . എങ്കിലും എ‌ങ്ങിനേയേ കാറ്റു മാറിക്കാണുന്നു . അവിടത്തെ നിർദ്ദേശാനുസരണം നടക്കുകയും ഭാവിക്കുയും ചെയ്തുവരുന്നു . " ടി . എസ് മാധവൻപിളള (ഒപ്പ് )

അന്വേഷണംകഴിഞ്ഞു നിർദ്ദേശങ്ങൾ നകിയതിനു ശേഷം ഏററവും സൌഹാർദ്ദതയോടുകൂടിയാണു ചങ്ങനാശേരിയും മി . മന്ദവും തമ്മിൽ പിരിഞ്ഞതു് . എങ്കിലും ആ സൌഹാദ്ദതയുടെ ദാഢ്യം കഴിഞ്ഞ സംഭവങ്ങൾ ശിഥിലപ്പെടുത്തിയിരുന്നത് . ചങ്ങനാശേരിയുടെ നിർദ്ദേശങ്ങളേയും , പൊതുക്കാര്യങ്ങളെ സംബന്ധിച്ചുളള അദ്ദേഹത്തിന്റെ നിർദ്ദാക്ഷിണ്യമായ പെരുമാററങ്ങളേയും , മി . മന്ദം തെറ്റിദ്ധരിക്കയാണുചെയ്തതു് . ഇവർ രണ്ടുപേരും തമ്മിലുളള മാനസികമായ അകൽച്ച അനുദിനമെന്ന വണ്ണം വർദ്ധിച്ചുവന്നു . വ്യക്തിപരമായ ബന്ധങ്ങൾമറന്നുളള ചങ്ങനാശേരിയുടെ ദാക്ഷിണ്യരഹിതമായ നീതിനിഷ്ഠ അക്ഷന്തവ്യമായ ഒരപരാധമായിട്ടാണു മി . മന്ദം കരുതിയത് . മി . മന്ദത്തിന്റെ തെറ്റിദ്ധാരണകളെപ്പറ്റി ചങ്ങനാശേരി കണ്ഠിതപ്പടാതിരുന്നില്ല . എങ്കിലും കർത്തവ്യനിഷ്ഠയിൽ നിന്നു വ്യതിചലിക്കുവാൻ നൈസർഗ്ഗികമായ നീതിബോധം അദ്ദേഹത്തെ അനുവദിച്ചതുമില്ല . തെററിദ്ധാരണകളും അസുഖങ്ങളും വർദ്ധിച്ചു വർദ്ധിച്ചു ചങ്ങനാശേരിക്കും മി .മന്ദത്തിനും ഒരേ സമയത്തു് ഒരുസ്ഥാപനത്തിൽ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുവാൻ സാധ്യമല്ലെന്നുളള നില വന്നുകൂടി . ചങ്ങനാശേരിയുടെ വീക്ഷണഗതിയിൽ വിപ്ലവപരമായ പരിവർത്തനങ്ങൾ സംഭവിച്ചുകൊണ്ടിരുന്ന ഒരു കാലമായിരുന്നു ഇതു് . സഹ്യാദ്രിക്കപ്പുറത്തു് അടിക്കടിനടന്നുകൊണ്ടിരുന്ന സംഭവങ്ങൾ അദ്ദേഹത്തിന്റെ ദേശീയബോധത്തെ അഭൂതപൂർവമാംനണ്ണം തട്ടിയുണർത്തിയിരുന്നു . ഒരു സാമുദായികസ്ഥാപനത്തിന്റെ അദ്ധ്യക്ഷനെന്നനിലയിൽ ഉദ്യോഗം സ്വീകരിച്ച ചങ്ങനാശേരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/378&oldid=157523" എന്ന താളിൽനിന്ന് ശേഖരിച്ചത്