താൾ:Changanasseri 1932.pdf/372

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

357

കന്നി ൨൨:-മുൻ നിശ്ചയമനുസരിച്ചു കാലത്തു് എട്ടു മണിക്കു മെ. നാരായണക്കുറുപ്പും ശിവരാമപ്പണിക്കരും വന്നു ചേർന്നു. മി. കുറുപ്പ് ഹാജരാക്കിയിരുന്ന കണക്കിലെ അവസാന നീക്കിയിരിപ്പു തുക തെറ്റാണെന്നും, ശരിയായ തുക ൫൦൭ രൂപായാണെന്നും അദ്ദേഹം സമ്മതിച്ചു. അതിനു ശേഷം അദ്ദേഹത്തോടു പോയ്ക്കൊള്ളുവാൻ പറഞ്ഞു. പിന്നീടു മി. ശിവരാമപ്പണിക്കരോടു് എന്റെ നിർദ്ദേശങ്ങൾ എഴുതുവാൻ ഞാൻ ആവശ്യപ്പെട്ടു. തലക്കെട്ടു പകുതി എഴുതിക്കഴിഞ്ഞപ്പോൾ അദ്ദേഹം എഴുത്തു നിർത്തി എന്തോ ചിലതു പറയുവാൻ അനുമതി വേണമെന്നാവശ്യപ്പെട്ടു. ഞാൻ അനുവദിച്ചു. ഞാൻ എന്റെ നിർദ്ദേശങ്ങൾ രേഖപ്പെടുത്തിയാൽ അതവസാനതീരുമാനമായിരിക്കുമെന്നും, അതു മി. മന്ദത്തിന്റെ നില വലിയ ദുർഘടത്തിലാക്കുമെന്നും..................................................................................മറ്റും അദ്ദേഹം പറഞ്ഞു..................മി.മന്ദത്തിന്റെ അപ്പോഴത്തെ മന:സ്ഥിതി അനുവദിക്കുമെങ്കിൽ ഈ വിഷയത്തെക്കുറിച്ചു് അദ്ദേഹവുമായി ഒരു ദീർഘസംഭാഷണം നടത്തണമെന്നു ഞാനാഗ്രഹിച്ചു .......................മി. പണിക്കർ കൂടിക്കാഴ്ചക്കു വേണ്ട ഏർപ്പാടുകൾ ചെയ്യാമെന്നേറ്റു.......................ഞാനും മി. മന്ദവും ഹൃദയം തുറന്ന് ഒരു സംഭാഷണം നടത്തി. മി. മന്ദത്തിന്റെ ജാമാതാവിനോടു ഞാൻ അനുഭാവപൂർവ്വം പെരുമാറിയില്ലെന്നുള്ളതാണു മി. മന്ദത്തിന്റെ വലിയ പരാതി. ആദ്യം ഞാൻ അദ്ദേഹത്തോടു ദയാപൂർവ്വനാണു പെരുമാറിയതെന്നും, എന്നാൽ ഞാൻ നിഷ്പക്ഷമായിട്ടല്ല പെരുമാറുന്നതെന്നും ഒരു പരസ്യമായ അന്വേഷണം ആവശ്യമാണെന്നും മി. മന്ദം സൂചിപ്പിച്ചതിനുശേഷം ആരോടും അനുഭാവം കാണിക്കുവാൻ എനിക്കു കടപ്പാടുണ്ടായിരുന്നില്ലെന്നും ഞാൻ മി. മന്ദത്തിനോടു പറഞ്ഞു. ഹൃദയം തുറന്നു സംസാരിക്കുകയും അതിനിടയ്ക്കു ഞങ്ങൾ രണ്ടു പേരും കണ്ണീരൊഴുക്കുകയും ചെയ്തതിനുശേഷം കാര്യങ്ങൾ പറഞ്ഞു തീർത്തു. . . . . . .അനന്തരം മി. ടി. എസ്സും മി. മന്ദവും ലോക്യമായും സമാധാനമായും കഴിയണമെന്നു് എനിക്കാഗ്രഹമുണ്ടായിരുന്നതു കൊണ്ടു്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/372&oldid=157517" എന്ന താളിൽനിന്ന് ശേഖരിച്ചത്