താൾ:Changanasseri 1932.pdf/373

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

358


അതിലേയ്കു ഞാൻ മി. ടി. എസ്സിനാളയച്ചുവരുത്തു .മി. ടി. എസ് വീണ്ടും വളരെ മുറുക്കമായിട്ടുതന്നെയാണു പെരുമാറിയതു്. അതുകൊണ്ടു തൽക്കാലം ഞാൻ ആ ശ്രമം നിർ‌‌‌‌ത്തിവച്ചു. അടുത്ത ദിവസം കാലത്തു ശരിപ്പെടുത്താമെന്നു് എനിക്കു നിശ്ചയമുണ്ടായിരുന്നു. . . . . . . . . . . . . . . . . . . .[പിന്നീടു ഡയറിയിൽ ചങ്ങനാശേരി അന്വേഷണങ്ങളുടെ ഫലമായി കണ്ടെത്തിയ വിവരങ്ങൾ വിശദമായി രേഖപ്പെടുത്തിയിരിക്കണം. അതു് ഇവിടെ ചേർക്കുന്നില്ല.] എൻ. എസ്സ്. എസ്സ്. ബാങ്കിന്റെ നിലയും തുലോം അനഭിലഷണീയമായിരുന്നു. സൊസൈറ്റിയിൽ പുതുതായി അംഗങ്ങളെ ചേർത്തു കൊണ്ടു് അവരുടെ ഫീസുവകയിൽ ഈടാകുവാനുള്ള പണത്തിനു് അവരെകൊണ്ടു ബാങ്കിലേയ്ക്കു പ്രോനോട്ടു് എഴുതിക്കൊടുപ്പിച്ചു് ആ തുക ബാങ്കിൽ നിന്നു ജനറൽ സിക്രട്ടറി സൊസൈറ്റിക്കു വേണ്ടി ഒരാക്കം പറ്റുന്ന ഒരു ദുഷിച്ച സബ്രദായം പൊതുവേ അംഗീകരിച്ചുവന്നിരുന്നു. ക്രമരഹിതമായ ഈ നടപടികളവസാനിപ്പിച്ചു , സൊസൈറ്റിയുടെ ഭരണം സംശയാതീതമായ നിലയിൽ ഉന്നമിപ്പിച്ചു സുദൃഢമാക്കേണ്ട ആവശ്യം ചങ്ങനാശേരിക്കു പൂർവ്വാധികം ബോധ്യപ്പെട്ടു . തന്റെ പരിശോധനയുടെ ഫലം ഒരു റിപ്പോർട്ടായി സൊസൈറ്റികൌ​ൺസിലിൽ സമർപ്പിക്കുവാനാണു് അദ്ദേഹം ആദ്യം നിശ്ചയിച്ചതു്. ഈ നിശ്ചയത്തെ ചങ്ങനാശേരി മി. കട്ടിയാട്ടു ശിവരാമപ്പണിക്കരെ അറിയിച്ചു. വിവരങ്ങൾ മി. മന്ദത്തു പത്മനാഭപിള്ളയും അറിഞ്ഞിരുന്നു. മി. മന്ദം പരിഭ്രാന്തചിത്തനായി. ചങ്ങനാശേരിയുടെ നിഷ്പക്ഷവും നിർദ്ദാക്ഷിണ്യവുമായ റിപ്പോർട്ടു മി. മന്ദത്തിന്റെ ശത്രുക്കൾ അദ്ദേഹത്തിനെതിരായി ശക്തിയേറിയ ഒരായുധമായി പ്രയോഗിക്കുമെന്നുള്ളതു തീർച്ചയാണ്. ദീർഘകാലത്തെ സമുദായസേവനത്തിനും കഷ്ടപ്പാടുകൾക്കും തന്റെ ക്രമരഹിതമായ നടപടികൾ മൂലം ലഭിക്കുവാൻ പോകുന്ന പ്രതിഫലമോർത്തു് അദ്ദേഹം നടുങ്ങി . പൊതുജനദൃഷ്ടിയിൽ തന്നെ ആക്ഷേപാർഹനാക്കിത്തീർക്കുന്ന ഈ അന്വഷണഫലം അദ്ദേഹത്തെ നിരാശാകുല










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/373&oldid=157518" എന്ന താളിൽനിന്ന് ശേഖരിച്ചത്