താൾ:Changanasseri 1932.pdf/371

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

356

ച്ചതു പുറത്തു വലിയ തെറ്റിദ്ധാരണകൾക്കും കിംവദന്തികൾക്കുമിടകൊടുത്തിട്ടുണ്ടെന്നദ്ദേഹം പരാതി പറഞ്ഞു. കണക്കുകൾ അദ്ദേഹത്തിന്റെ അഭാവത്തിൽ അവ പരിശോധിച്ചതു ശരിയായില്ലെന്നും, ഞാൻ കൊണ്ടൂർ കൃഷ്ണപിള്ളയോടു സംസാരിക്കുവാൻ പാടില്ലായിരുന്നു എന്നും , കാര്യങ്ങളെല്ലാം മി. മന്ദം മുഗാന്തരം നടത്തുകയെന്നുള്ള പ​​ഴയ നടപടിക്കതു വിരുദ്ധമാണെന്നും മി. മന്ദം പറഞ്ഞു. കൂടാതെ അദ്ദേഹത്തിന്റെ എതൃകക്ഷികൾ എന്നെ വളഞ്ഞിരിക്കുകയാണെന്നും, അതുകൊണ്ട് എന്നോടദ്ദേഹത്തിന് ഒന്നും പറയുവാൻ നിവർത്തിയില്ലാതെയായിരിക്കുന്നു എന്നും മി. മന്ദം പറഞ്ഞു. ഞാൻ നേരത്തെ ശിവരാമപ്പണിക്കരെ അറിയിച്ചിരുന്ന നിശ്ചയമനുസരിച്ചാണു കണക്കുകൾ പരിശോധിച്ചതിനുശേഷം എന്തെങ്കിലും മി. മന്ദത്തിനോടു് ആലോചിക്കുവാനുണ്ടെങ്കിൽ അങ്ങിനെ ചെയ്യുകയെന്നുള്ളതായിരുന്നു എന്റെ നിശ്ചയമെന്നും ഞാൻ മന്ദത്തിനോടു പറഞ്ഞു............................ പിന്നീടു ഞങ്ങൾ രണ്ടു പേരുംകൂടി കണക്കു പരിശോധിച്ചു. കണക്കിൽ വീഴ്ചകൾ ഉ​ണ്ടെന്നു മി. മന്ദം സമ്മതിക്കേണ്ടിവന്നു. ഈ വീഴ്ചക്കു സമാധാനം പറയുവാൻ മി. കുറുപ്പിനേ കഴിയുമായിരുന്നുള്ളു. അതുകൊ​ണ്ടു് അടുത്ത പ്രഭാതത്തിൽ മി. കുറുപ്പിന്റെ ആഗമനം പ്രകീക്ഷിച്ചു ബാക്കി ജോലി പിറ്റേ ദിവസം ഒരു മണിക്കാകട്ടെ എന്നു നിശ്ചയിച്ചു.........................................................................................................കാലത്തു കയ്മൾ വന്നു ഞാൻ ബാങ്കുകാര്യത്തിൽ കൂടി ഇടപെടണമെന്നപേക്ഷിച്ചു. കന്നി ൨൧ വ്യാഴാഴ്ച:- കാലത്തു് ൯-മണിക്കു ബാങ്കിൽ പോയി കണക്കു പരിശോധിച്ചു. എല്ലാം വലിയ കുഴപ്പം തന്നെ.................................


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/371&oldid=157516" എന്ന താളിൽനിന്ന് ശേഖരിച്ചത്