താൾ:Changanasseri 1932.pdf/370

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

355

മി. മന്ദം അദ്ദേഹത്തിന്റെ ഭാഗം പിടിച്ചു. കാരണം അദ്ദേഹം മി. മന്ദത്തിന്റെ ഒരു ബന്ധുവാണ്. കൂടാതെ മി. കുറുപ്പിനെ(മന്ദത്തിന്റെ ജാമാതാവ് ) മി. ടി. എസ്. ഭരണച്ചുമതലകളിൽ നിന്നു മാറ്റുകയും ചെയ്തു. മി. കറുപ്പിന്റെ പണക്കുഴപ്പങ്ങളെപ്പറ്റി മുഴുവനുമില്ലെങ്കിലും കുറെയൊക്കെ മി. മന്ദത്തിനറിയാമായിരുന്നു എന്നുളളതിനു സംശയമില്ല. ഭക്ഷണം കഴിഞ്ഞു വിശ്രമിച്ചു. വീണ്ടും ആഫീസിൽ പോയി കണക്കു പരിശോധിച്ചു. കന്നി ൧൯ ചൊവ്വാഴ്ച;-സൊസൈറ്റിയുടെ ഭാവിഭരണത്തെ സംബന്ധിച്ചുള്ള നിർദ്ദേശങൾ തയാറാക്കി............മി.ടി.എസ്. പൂർത്തിയായ കണക്കുകൾ കൊണ്ടുവന്നു. അതനുസരിച്ചു ലോക്കൽമാനേജുമെന്റിൽ നിന്ന് (അതായതു മി. കറുപ്പിൽ നിന്നു) സോസൈറ്റിയിലെയ്ക്കു് ൫൦൦ രുപ വരേണ്ടതായിട്ടുണ്ട്. മി. കുറുപ്പ് ഹാജറാക്കിയ കണക്കുകൾ.........ഇപ്പോൾ എഴുതിയുണ്ടാക്കിയതുമാണ്. ഈ നിലയെപ്പറ്റി എനിക്കു വലിയ ഖേദം തോന്നുന്നു. മി. കൊണ്ടൂർ കൃഷ്ണപിള്ള വന്നിരുന്നു. അദ്ദേഹത്തോടു ലോക്കൽമാനേജർ സ്ഥാനം രാജി വയ്ക്കണമെന്നു ഞാൻ പറഞ്ഞു .അങ്ങനെ ചെയ്യാമെന്ന് അദ്ദേഹം സമ്മതിച്ചു............................ കന്നി ൨൦ ബുധൻ:- കാപ്പി കഴിഞ്ഞു വീണ്ടും കണക്കു പരിശോധിക്കുവാൻ പെരുന്നയിൽ പോയി. മി. കുറുപ്പ് ഹാജറാക്കിയ കണക്കുകളിൽ ഗുരുതരമായ പല പൂർവാപരവൈരുദ്ധ്യങ്ങൾ കാണുന്നു. മി. കുറുപ്പിന്റെ സമാധാനം ആവശ്യപ്പെടണമെന്നു തോന്നി. കാലത്തു് അദ്ദേഹം ചേർത്തലയ്ക്കു പോയ്ക്കഴിഞ്ഞിരുന്നതുകൊണ്ടു കാണാൻ പറ്റിയില്ല..................... എന്തോ അത്യാവശ്യകാര്യമായിപ്പോയതാണെന്നും, നാളെത്തിരിച്ചുവരുമെന്നും കുറുപ്പ് ഒരു കത്തു കൊടുത്തയച്ചിട്ടുണ്ട്. അതുകൊണ്ടു ഞാൻ മന്ദത്തിനാളയച്ചു. അദ്ദേഹം വലിയ ക്ഷോഭം പ്രദർശിപ്പിക്കുന്ന മുഖഭാവത്തോടുകൂടിയാണു വന്നതു്. ഞാൻ ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ നിന്ദാസ്വരത്തിലാണു മറുപടി പറഞ്ഞതു്. ഞാൻ കണക്കു പരിശോധ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/370&oldid=157515" എന്ന താളിൽനിന്ന് ശേഖരിച്ചത്