താൾ:Changanasseri 1932.pdf/366

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

351 ശേരിയുടെ കർമ്മപ്രഭാവവും പിന്തുണയും മി. മന്ദത്തിന്റെ ഹസ്തങ്ങൾക്കു പ്രാബല്യം നൽകി.മി.മന്ദത്തിനെ വിട്ടയക്കുകയുണ്ടായില്ല അദ്ദേഹത്തിനു യാതൊരവമതിയും സംഭവിച്ചതുമില്ല. കണ്ണിൽ ചോരയില്ലാത്ത ബന്ധുക്കളെയും ശത്രുക്കളേയും ചങ്ങനാശേരി സാന്ത്വനപ്പെടുത്തി. ദാരിദ്രത്തിനും,കഷ്ടപ്പാടിനും,ജോലിത്തിരക്കിനും,ഘോരസമരത്തിനും, പ്രതിവിധിയുണ്ടാക്കി. മി. മന്ദം സൊസൈറ്റിയുടെ സാവ്യസാചിയായി തുടർന്നു പോരികയുംചെയ്തു. കാലങ്ങൾ പിന്നെയും കഴിഞ്ഞു. ൧ ൧ഠ ൮-ൽ സൊസൈറ്റിവക പാരുന്ന ഇംഗ്ലീഷ് ഹൈസ്കൂളിന്റെ സ്ഥലത്തെ ഭരണം സംബന്ധിച്ചു ചിലകുഴപ്പങ്ങളുണ്ടായി. സ്കൂളിന്റെ സ്ഥലത്തെ മാനേജറായിരുന്ന മി. ടി. എസ്സ്. മാധവൻപിള്ളയും മി. മന്ദവും തമ്മിൽ ഭരണസംബന്ധമായ വിഷയങ്ങളെ പ്പറ്റിയും മറ്റും അതികഠിനമായ അഭിപ്രായവ്യത്യാസങ്ങളുത്ഭവിച്ചു.

ലോക്കൽമാനേജർ മി. മാധവൻപിള്ളയെ മി. മന്ദത്തിന്റെ നിർദ്ദേശശമനുസരിച്ചു തൽസ്ഥാനത്തുനിന്നു് നീക്കംചെയ്തു് മി. കൊണ്ടൂർ കൃഷ്ണപിള്ളയെനിയമിച്ചു മി. മാധവൻപിള്ളയുടെ ഭരണകാലത്തുസ്ക്കൂളിലെ കണക്കുകൾ സൂക്ഷിക്കുകയും പണമിടപാടുകൾ നടത്തുകയും ചെയ്തിരുന്നതു മി. മന്ദത്തിന്റെ ജാമാതാവായ മി.നാരായണക്കുറിപ്പായിരുന്നു. പ്രസ്ഥുത സ്കൂളിലെ അദ്ധാപകനായിരുന്ന ഒരു മി. വാസുദേവൻപിള്ളയും ഈ കുഴപ്പങ്ങൾക്കു കാരണക്കാരനായി പറയപ്പെട്ടിരുന്നു. മി. മാധവൻപിള്ള ചാർജ്ജൊഴിയേണ്ട ഘട്ടമായപ്പോൾ ക്ണക്കുകളനുസരിച്ചു കുറേ പണം ബാക്കി കാണുവാനുണ്ടെന്നു ബോദ്ധ്യപ്പെട്ടു . പ്രസ്തുതസംഖ്യ മി .മാധവപിളള അപഹരിച്ചതാണന്നു മി . മന്ദത്തിന്റെ ജാമാതാവും നേരേമറിച്ചാണെന്നു മി .മാധവൻപിളളയും വാടിച്ചു . പണത്തിന്റെ കാർയ്യം തീരുമാനിക്കാതെ ചാർജുകൊടുക്കുന്നതല്ലെന്നു നി മാധവൻപിളള ശഠിച്ചു. മി .മാധവൻ പിള്ളയുടെ വിസമ്മതത്തെ വിഗണിച്ചു മി .മന്ദം ചാർജ്ജ് മറ്റൊരാളെ ഏൽപ്പിച്ചു .ഇതു് ആഭ്യന്തരമായ വലിയ കലഹങ്ങൾക്കിടകൊടുക്കുമെന്നും വ്യവഹാരങ്ങൾക്ക് കാരണമാകുമെന്നും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/366&oldid=157511" എന്ന താളിൽനിന്ന് ശേഖരിച്ചത്