താൾ:Changanasseri 1932.pdf/365

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

350

ഘട്ടങ്ങളിൽ മി . മന്ദം വികാരവേഗത്തോടുകുടി പ്രതി യോഗികളെ സൊസൈറ്റിയിൽ നിന്നു ബഹിഷ്ക്കരിക്കുവാനുള്ള ശ്രമങ്ങളുമായി പുറപ്പെടുകയാണു പതിവ് . ഇത്യാദി അവിവേകങ്ങൾക്കു വഴിപ്പെടാതേയും എന്നാൽ അഭിപ്രായവ്യത്യാസങ്ങൾപറഞ്ഞു തീർത്തും,ഭിന്നിപ്പു കൂടാതെ സൊസൈറ്റി പ്രവർത്തനങ്ങളെ പുരോഗമിക്കുന്നതിനു ചങ്ങനാശേരിയുടെ നയോപായങ്ങളും സ്വാധീനബലവും വളരെ സഹായകമായിരിന്നിട്ടുണ്ട്. പ്രതിയോഗികളുടെ ശല്യം അസഹ്യമായി ഞീരുമ്പോൾ മി. മന്ദത്തിൻറ അഭയസ്താനം എപ്പോഴും ചങ്ങനാശേരി തന്നെയായിരുന്നു. ഒരിക്കൽ മി. മന്ദം ചങ്ങനാശേരിക്കിങ്ങനെ എഴുതി അയച്ചു.. പൊതുവാടം ഒട്ടും ശാന്തമായിട്ടില്ല . അദ്ദേഹത്തിന്റെ ഒരു രജിസ്റ്റർ ചെയ്ത നോട്ടീസ് ഇന്നലെ കിട്ടി. ഉടൻ സൊസൈറ്റിയോഗം വിളിച്ചുകൂട്ടിക്കൊള്ളണമെന്നാണ് കാര്യം എന്റെ പേരിലും മറ്റുമായി പന്ത്രണ്ടുചാർജുകൾ ചുമത്തുകയും അതിനെപ്പറ്റി ആലോചിക്കുവാൻ യോഗം കൂടണമെന്നാവിശ്യപ്പെടുകയാണ് ചെയ്തിട്ടുള്ളത് ദാരിദ്ര്യവും കഷ്ടപ്പാടും ജോലിത്തിരക്കും ഈഘോരസമരവും എല്ലാം കുടി താങ്ങാൻ ഞാനാളല്ല. എന്റെ ശത്രുക്കളും ബന്ധുക്കളും കണ്ണിൽ ചോരയില്ലാതെയാണു് എന്നോടു പെരുമാറുന്നത് . ഒരു സെക്കൻഡ് ഞാൻ അടങ്ങിയിരിക്കുന്നില്ലെന്നു കാണാം . അതിന്റെ ഫലം മുറയ്ക്കു കിട്ടിന്നുമുണ്ടു്. ഇതിലധികം അപമാനം കൂടാതെയും സൊസൈറ്റിക്കാപത്തു പറ്റാതേയും എന്നെ വിട്ടയയ്ക്കാൻ ‌ദയവുണ്ടാകണം . ‌എനിക്കങ്ങയൊടല്ലാതെ മറ്റാരോടും ഒരപേക്ഷയുമില്ല. എത്ര ദയനീയമായരോദനം . ൧൦൯൯-ലാണു് . ഈ കത്തു് എഴുതിയിട്ടുള്ളതെന്നു പ്രത്യേകം ഓർമ്മിക്കേണ്ടതാണ് . അക്കാലത്തുതന്നെ മി. മന്ദത്തിനു സൊസൈറ്റിയിൽ തീവ്രമായ എതൃപ്പും പ്രാതികൂല്യവും അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. എന്നാൽ ചങ്ങനാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/365&oldid=157510" എന്ന താളിൽനിന്ന് ശേഖരിച്ചത്