താൾ:Changanasseri 1932.pdf/367

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

352

ഉള്ള ദിക്കായി .മി. മാധവൻപ്പിള്ള ഈ വിഷയത്തെപ്പറ്റി ചങ്ങനാശേരിക്ക് ഒരു കത്തയച്ചു. അനന്തരം സർവീസ്സ്സൊസൈറ്റി പ്രസിഡന്റായിരുന്നു. മി . ദാമോദരനാശാന് അദ്ദേഹം താഴെച്ചേർക്കുന്ന കത്തെഴുതി . വാഴപ്പള്ളി ൧൬-൧-൧൦൮. നായർസർവീസ് സൊസൈറ്റി പ്രസിഡന്റവർകൾക്ക് . സർ, പുതിയ ലോക്കൽമാനേജരെ ചാർജേല്പിക്കുന്നതിന്, എന്റെ ഭരണക്കാലത്തു പണച്ചുമതല വഹിച്ച മി. നാരയണക്കുറുപ്പിനോടു കണക്കു തീർത്തു ചുമതലകൾ തിട്ടപ്പെടുത്തി. ഏല്പിക്കുന്നതിനു ആർഡർ കൊടുത്തു. ഏകദേശം ൧൦൦൦- ത്തിനുമേൽ സംഖ്യ അയാൾ ബോധ്യപ്പെടുത്തേണ്ടി വരുമെന്നാണ് തോന്നുന്നത്. സൊസൈറ്റയിൽ ഹാജരാക്കി പാസ്സാക്കിട്ടുള്ളതും ജനറൽ മനേജറുടെ ആഫീസിൽ അതാതുകാലം അയച്ചിട്ടുള്ളതായ കണക്കിൽ പ്പെടാത്തതുമായ സംഖ്യകളാണ് അത്. ആ സംഗതി അത്ര രസമില്ലാതായ ജനറൽ സിക്രട്ടറിയും ജനറൽ മാനേജരും കൂടി ആലോചിച്ച് അധികാരത്തെ കവിഞ്ഞു ന്യായരഹിതമായ ലോക്കൽ ഭരണം ലോക്കൽമാനേജർ കൈവശപ്പെടുത്തിയിരിക്കുന്നതായി ഇന്നലേ ഒരു പ്രഖ്യാപനം ചെയ്തിരിക്കുന്നു. ചാർജ്ജ് ഞാൻ കൊടുക്കുന്നതിൽ യാതൊരു വൈമനസ്യവും കാണിക്കുകയോ വല്ല പ്രവർത്തിയും ഇതേ വരെ ചെയ്കയോ ചെയ്തിട്ടില്ല. ജനറൽ മാനേജരുടെ പ്രവൃത്തി എന്നെ കൂടുതൽ അപമാനിച്ചിരിക്കുന്നു. അതിനാൽ അവിടുന്ന് ഇക്കാര്യത്തിൽ നേരിട്ടു പ്രവേശിച്ചു സ്ക്കൂൾകണക്കുകൾ തീർപ്പിച്ചു നിയമപ്രകാരം എന്നിൽ നിന്നും ചാർജ്ജ് കൊടുപ്പിക്കണമെന്നപേക്ഷ. അല്ലെങ്കിൽ എന്റെ അഭിമാനത്തെ രക്ഷിക്കുന്നതിന് ഇതരനിവൃത്തികളിലേക്കു എന്നെ അനുവദിപ്പാറാകണമെന്നപേക്ഷിച്ചുകൊള്ളുന്നു .

                                 എന്ന്, വിധേയൻ

ടി. എസ്സ് . മാധവൻപിള്ള.(ഒപ്പ്)


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/367&oldid=157512" എന്ന താളിൽനിന്ന് ശേഖരിച്ചത്