താൾ:Changanasseri 1932.pdf/358

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

343

രണയോടുകൂടി ഈ സൊസൈറ്റിയുടെ വളർച്ചയെ അകന്നു നിന്നും , അനുഭാവമില്ലാതെയും സൂക്ഷിച്ചു നോക്കിയക്കൊണ്ടിരുന്ന എനിക്ക്, ഈ സൊസൈറ്റി ഞാൻ ഊഹിച്ചിരുന്നതിനു നേരേ വിപരീതമായ ഒരു ഉദ്ദേശത്തിൽ ഒരു വിപുലാശയനാൽ രൂപവൽകൃതവും, സ്വരാജ്യക്ഷേമം പരമാദർശമായി കരുതിയിട്ടുള്ള സകലർക്കും സ്വീകാര്യമായ അത്യുന്നതമായ ആദർശങ്ങളാൽ അനുസ്യൂതമായി നിയന്ത്രിതവും, ആയ ഒരു സ്ഥാപനമാണെന്നു സാവധാനത്തിലും മടിച്ചും മടിച്ചു, നിർബന്ധിതമായും, അവസാനത്തിൽ നിശ്ചിതമായും ബോദ്ധ്യപ്പെട്ടും സ്വസമുദായസേവനം അത്യുന്നതമായ ഒരു ആദർശവും പ്രവർത്തിക്കുവാൻ ഏതെങ്കിലും ശക്തിയുള്ള വരുടെ എല്ലാ നിരന്തരമായ പരിശ്രമത്തിനു ലക്ഷ്യമായിരിക്കേണ്ടതുമാകുന്നു. എന്നൽ മതത്തിന്റെ നാമധേയത്തിൽ പുരാതനകാലം മുതൽക്കു നിരവധി മതവിരുദ്ധമായ കർമങ്ങൽ ചെയ്തിട്ടുള്ളതുപോലെതന്നെ സ്വസമുദായസേവനം എന്ന നാട്യത്തിൽ വളരെ വഞ്ചകന്മാരും കലഹകാരികളും അസന്മാർഗ്ഗികളും മനുഷ്യവിദ്വേഷികളും എല്ലാകാലത്തും, രാജ്യത്തിലും, സമുദായത്തിലും, സ്വരാജ്യാഭിമാനികളും സമുദായസ്നേഹികളുമായി പല ഉപദ്രവങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. പരമാർത്ഥമായ സമുദായസേവനമെന്നുള്ളത് ഇതൊന്നുമല്ല. അതിന് അനേകവർഷത്തെ, അനേകം പരമ്പരകളുടെ ശാന്തവും ക്ഷമാപൂർവവും ആഡംബരശൂന്യവും ആയ സംഘടനാജോലി, വളരെത്യാഗങ്ങൾ അനുഷ്ഠിച്ചും സങ്കടങ്ങൾ സഹിച്ചും, ആർക്കുവേണ്ടി നാം വേല ച്ചെയ്യുന്നുവോ അവരിൽനിന്നുംമുണ്ടാകുന്ന പ്രതിബന്ധങ്ങളേയും അപഖ്യാതികളേയും അധിക്ഷേപങ്ങളേയും വിഗണിച്ചും , ചെയ്യേണ്ടതായാണിരിക്കുന്നതു്. പലപ്പോഴും അത്തരം നിസ്വാർത്ഥ സമുദായസേവകന്മാർക്കു് അവരുടെ പ്രവർത്തിയുടെ ഫലം കാണുന്നുള്ള ഭാഗ്യം ഉണ്ടായില്ലെന്നും വന്നേക്കും. എങ്കിലും അപ്രകാരമുള്ള പ്രവർത്തികൾ മാത്രമേ സമുദായസേവനമാവുകയുള്ളു. ഈ വിധമുള്ള ആദർശങ്ങളെ മുൻനിർത്തിയാണ് നായർസർവീസ് സൊസൈറ്റി പ്രവൃത്തിക്കുന്നതെന്ന് എനിക്കു പൂർണ വിശ്വാസം വന്നിട്ടുണ്ട്. ഒന്നാമത് ഈ സൊസൈറ്റി അവ്യ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/358&oldid=157503" എന്ന താളിൽനിന്ന് ശേഖരിച്ചത്