താൾ:Changanasseri 1932.pdf/357

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

342 ണ്ടെന്നുള്ളതു വിസ്മരിക്കാവുന്നതല്ല. അങ്ങയെപ്പോലെ ശേഷിയും ശക്തിയുമുള്ള ഒരു നേതാവിന്റെ അഭാവത്തിൽ സംഭവിക്കാവുന്നിടത്തോളം താഴ്ച സൊസൈറ്റിക്കു വന്നിട്ടില്ലെങ്കിലും, അതു പല കാര്യത്തിലും നിന്നിടത്തുനിനിൽക്കുകയും, പുറകോട്ടാപോവുകയും ,ചെയ്തിട്ടുന്നെള്ള പരമാർത്ഥമാണ്. അതു കൊണ്ട് അങ്ങയുടെ ഉദ്യോഗപ്രവേശനം നിമിത്തം ഒരു വശത്തുകൂടി സന്തോഷിക്കുവാൻ മാർഗ്ഗമുണ്ടായിയെങ്കിലും അതു സർവ്വീസ് സൊസൈറ്റിയെ സംബന്ധിച്ചിടത്തോളം പൊതുവിൽ നഷ്ടമായിട്ടാണു കലാശിച്ചത് . ഈ കാലഘട്ടത്തിലാണുനമ്മേപ്പറ്റി തെറ്റിദ്ധാരണകൾക്കും മത്സരത്തിനും എതിർപ്പിനും ഇടയായിട്ടുള്ളതും..................................."

   നായർസർവീസ് സൊസൈറ്റി ഒരു സാമുദായിക സംഘംടനയായിരുന്നു എങ്കിലും, ഇതരസമുദായങ്ങൾക്ക് ചങ്ങനാശേരിയുടെ നേതൃത്വം നിലവിലിരുന്ന കാലത്ത് ആസ്ഥാപനത്തെക്കുറിച്ചുണ്ടായിരുന്ന മതിപ്പും സംതൃപ്തിയും എത്രമാത്രമായിരുന്നു എന്നുകൂടി ഇവിടെ രേഖപ്പെടുത്തുന്നത് അപ്രസക്തമായിരിക്കില്ലല്ലോ. സൊസൈറ്റിയുടെ നയത്തിനോ, പ്രവർത്തനങ്ങൾക്കോ എതിരായി മറ്റു സമുദായങ്ങൾക്കോ കാര്യമായ യാതൊരു ആക്ഷേപവും പുറപ്പെടുവിക്കാനുണ്ടായിരുന്നില്ല. ൧൧൦൧-ലെ പ്രാക്കളംസ്ക്കൂൾ ദിനാഘോഷത്തിൽ ഒരു പ്രാസംഗികനായിരുന്ന മി.കെ. സി മാമ്മൻ മാപ്പിള സർവ്വീസ് സൊസൈറ്റിയെക്കുറിച്ചു പ്രസ്താവിച്ചതിങ്ങനെയായിരുന്നു:-

"നായർ സർവീസ് സൊസൈറ്റി ആരംഭിച്ചപ്പോൾ എന്നെപ്പോലുള്ള മറ്റും പലരേയുംപോലെ ഞാനും ഈ സംഘം തിരുവിതാംക്കൂറിലുള്ള മറ്റും പല വർഗീയസംഘങ്ങളുടേയും പതിവുപോലെ, സ്വസമുദായത്തിന്റെ ക്ഷേമാഭിവൃദ്ധിക്കുള്ളശ്രമത്തിൽ അന്യസമുദായങ്ങളുമായി മല്ലടിച്ച, നാട്ടിൽ വർഗീയമത്സരവും വഴക്കും വർദ്ധിപ്പിക്കുന്നതിന് ഉണ്ടായിട്ടുള്ള ഒരു സ്ഥാപനമായിട്ടാണു ധരിച്ചിരുന്നത് . എന്റെ വീക്ഷണഗതിയെ മിക്കവാറും കലുഷമാക്കിയിരിക്കാവുന്ന ഈ തെറ്റിദ്ധാ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/357&oldid=157502" എന്ന താളിൽനിന്ന് ശേഖരിച്ചത്