താൾ:Changanasseri 1932.pdf/359

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

344

വസ്ഥിതമായ ഒരു ഒരു ജനസമൂഹമല്ല. ഒരു ശരിയായ നിയമത്തിന്റെ കർശനമായ വ്യവസ്ഥകളാൽ നിയന്ത്രിതമായ ഒരു സംഘടിതമായ സംഘമാകുന്നു. രണ്ടാമതു വിദ്യാലയങ്ങൾ തുടങ്ങിയ ധർമസ്ഥാപനസൃഷ്ടിമൂലം സൃഷ്ടിപരമായ പ്രവൃത്തികളിലാണു സൊസൈറ്റി അതിന്റ ശ്രദ്ധയെ കേന്ദീകരിച്ചിട്ടുള്ളത്. ഇപ്പോൾ ഈ സൊസൈറ്റിയുടെ കീഴിൽ നടത്തുന്ന മൂന്നു ഇംഗ്ലീഷ് ഹൈസ്കൂളുകളും, രണ്ടു മിഡിൽ സ്കൂളുകളും ഉണ്ട്. ഇവയും ത്വരിതമായിതന്നെ വളർന്നു വരുന്നു. വേറ പലേടത്തും വിദ്യാലയനിർമ്മിതിക്കായി സൊസൈറ്റി ശ്രമിക്കുന്നുണ്ട്. ഇതൊരു മഹത്തായ സമുദായസേവനവും രാജ്യസേവനവുമാകുന്നു. മൂന്നാമതു് ഈസൊസൈറ്റിക്ക് ഈ നാട്ടിൽ മഹത്തരവും പ്രയോജനകരവുമായ സ്വാധീനം ചെലുത്തുവാൻ ശക്തിയും ശേമുഷിയുമുള്ള ഒരു പ്രവർത്തക സമിതിയുടെ സൌഹാർദ്ദപരവും സുദൃഢവുമായ സഹകരണഭാഗ്യം സിദ്ധിച്ചിട്ടുണ്ടു്. ഈ സൊസൈറ്റിയുടെ പ്രസിഡൻറു് ഈ സംസ്ഥാനത്തെ പൌരന്മരിൽ പ്രഥമഗണനീയനായ ഒരാളാകുന്നു. കഴിഞ്ഞനാലു വർഷങ്ങളായി നിയമസഭയിൽവച്ചുണ്ടായ അടുത്ത പരിചയത്തിനും, അകന്നുനിന്നു കൊണ്ടു് അദ്ദേഹത്തിന്റെ മറ്റു പൊതുകാര്യപ്രവർത്തനങ്ങളെ ഇത്രനാളും സൂക്ഷിച്ചതിനും, ശേഷം തിരുവിതാംകൂറിലുള്ള പൌപ്രമാണികളിൽ തന്റെ രാജ്യത്തിനും സമുദായത്തിനും വേണ്ടി ജയഭേരി അടിക്കാതെ ചെയ്തിട്ടുള്ള ഫലപ്രദമായ സേവനത്തിലും , മറ്റുള്ളവരുടെ ആദരാധിക്ഷേപങ്ങളും വകവയ്ക്കാതെ തന്റെ വിശ്വാസത്തിനനുസരണമായി പറയുന്നതിനും പ്രവർത്തിക്കുന്നതിനുമുള്ള മനോധൈര്യത്തിലും അദ്ദേഹം പ്രഥമഗണനീയനെന്നാണു ഞാൻ വിചാരിക്കുന്നത്. മി. പരമേശ്വരൻപിള്ള നായർസമുദായത്തിനുമാത്രം നേതാവല്ല, മറ്റു പല സമുദായക്കാരും അദ്ദേഹത്തെ അവരുടെ നേതാവായിത്തന്നെ വരിക്കുന്നുമുണ്ട്. അപ്രകാരമുള്ള ഒരു യഥാർത്ഥ രാജ്യാഭിമാനിയുടെ നിയന്ത്രണം ഏതൊരു സ്ഥാപനത്തിനും ശോഭനമാണെന്നാണെന്റെ വിശ്വാസം."


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/359&oldid=157504" എന്ന താളിൽനിന്ന് ശേഖരിച്ചത്