താൾ:Changanasseri 1932.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ന്ധിച്ചുളള ശാശ്വതപ്രശ്നങ്ങൾക്കു സമാധാനം ആരായുവാൻ വേണ്ടി, പുണ്യസ്ഥലങ്ങളേയും, പുണ്യാത്മാക്കളേയും സന്ദർശിച്ചുകൊണ്ടു മാനതഭൂമി മുഴുവൻ ചുറ്റിസ്സഞ്ചരിച്ചു. ദീർഘമായ സഞ്ചാരത്തിനു ശേഷം അദ്ദേഹം മടങ്ങിയെത്തി, നെയ്യാറിന്റെ തീനത്തുളള അരുവിപ്പുറം എന്ന വിചനസ്ഥലത്ത് ഒരു പർണ്ണശാലയിൽ താമസിച്ചുകൊണ്ടു്

അന്തർമൂഖമായ സത്യത്തെ ആരായുവാനുളള ശ്രമം തുടങ്ങി. ആദ്യകാലത്തു കൃത്യാന്തരങ്ങളിൽ വ്യാപരിച്ചിരുന്ന ലോകം ഇതൊന്നും അറിഞ്ഞതേയില്ല എന്നാൽ അരുവിപ്പുറത്തെ തപോവാടവും, അവിടത്തെ യോഗീശ്വരനായനാണുഗുരുവും അല്പാല്പനായി പൊതുജനങ്ങളുടെ ശ്രദ്ധയെ ആകർഷിച്ചുതുടങ്ങി. അരുവിപ്പുറം കലാന്തരത്തിൽഒരു തീർത്ഥാടനസ്ഥലമായിത്തീർന്നു. വിജ്ഞാനത്തിന്റെയും, ആത്മീയസംസ്കാരത്തിന്റേയും പ്രസന്നരശ്മികൾ ആസന്യാസാശ്രമത്തിന്റ വിജനതയിൽ നിന്നു നാലു പാടും പരന്നു.വിദ്യാക്ഷേത്രങ്ങളും, ഈശ്വരാരാധനസ്ഥലങ്ങളുംഅദ്ദേഹം അവിടെ നിർമ്മിച്ചു. ദേവാലയത്തിലെ ഈശ്വരപ്രതിഷ്ഠയ്ക്കു ബ്രാഹ്മണസത്തമന്മാനെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/233&oldid=157478" എന്ന താളിൽനിന്ന് ശേഖരിച്ചത്