താൾ:Changanasseri 1932.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

218 കൂടി മുന്നോട്ടു നയിച്ചു. മി. ഗോവിന്ദൻ സർക്കാർജീവനത്തിൽ പ്രവേശിക്കുകയുണ്ടായി എങ്കിലും, സമുദായപരിഷ്കരണസംരംഭ ങ്ങളിൽ അദ്ദേഹം അന്നും താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതരസാഹിത്യകാരന്മാർക്കു് അപ്രാപ്യമായ കവനകലാ വൈദഗ്ദ്ധ്യംകൊണ്ടും, വിശ്വോത്തരങ്ങളായ കാവ്യതല്ലജങ്ങൾ സൃഷ്ടിച്ചു് അയിത്താചാരത്തിന്റെ അനാശാസ്യവും, ഗർഹണീ യവുമായ വശങ്ങളെ നഗ്നമായി വെളിപ്പെടുത്തി, കേരളീയരുടെ ഹൃദയം ദ്രവിപ്പിച്ചതു മഹാകവി കുമാരനാശാനായിരുന്നു. അയിത്താചാരത്തിന്റെ നികൃഷ്ടവും ദയനീയവുമായ ഫലങ്ങളെ, ഒരു കവിക്കുമാത്രം കഴിവുള്ള രീതിയിൽ അത്യുജ്ജ്വലമായ ഭാഷയിൽ അദ്ദേഹം ചിത്രീകരിച്ചു. അയിത്താചാരത്തിൽ പ്രകടമാകുന്ന അനീതിയുയെ പാരമ്യത്തെക്കുറിച്ചു ചിന്തിച്ചു് അദ്ദേഹം കരയുകയും, മററുള്ളവരെ കരയിക്കുകയും ചെയ്തു. മനുഷ്യഹൃദയങ്ങളിൽ ലീനമായിക്കിടക്കുന്ന നീതിബോധത്തേയും, ജീവകാരു ണ്യത്തേയും അദ്ദേഹം തട്ടിയുണർത്തി. ബഹുശതാബ്ദങ്ങളിലെ സംഘടിതപ്രവർത്തനങ്ങൾക്കുപോലും സാധ്യമല്ലാത്ത മാനസികപരിവർത്തനം അവർണ്ണരിലും, സവർണ്ണരിലുമുണ്ടാക്കുവാൻ അദ്ദേഹത്തിന്റെ വിശിഷ്ടകാവ്യങ്ങൾക്കു കഴിഞ്ഞിട്ടുണ്ടു്.

             ഈ  ഘട്ടത്തിൽത്തന്നെ, മുൻപറഞ്ഞ  സമുദായപരിഷ്കർത്താക്കൾക്കാന്തരമായ  പ്രചോദനം  നൽകുവാനെന്നപോ

ലെ അശക്തരുടേയും, അശരണരുടേയും ബന്ധുവായി, ദീനരുടേയും ദുഃഖിതരുടേയും രക്ഷിതാവായി, മറെറാരു വിശിഷ്ടപുരുഷ ൻ മഹത്തായ ഒരു സന്ദേശവുമായി കേരളത്തിലാവിർഭവിച്ചു. ശ്രീശങ്കരാചാര്യർക്കുശേഷം ദിവ്യനായ ഒരു സമുദായപരിഷ്ക ർത്താവെന്ന നിലയിൽ, ദക്ഷിണഭാരതത്തിൽ അതിവിപുലവും, അദൃശ്യവുമായ ഒരു മഹാസാമ്രാജ്യം സൃഷ്ടിച്ചു് അതിന്റെ

അനഭിഷിക്തചക്രവർത്തിയായി, ആരാധകന്മാരുടെ ഹൃദയസിംഹാസനങ്ങളിൽ അധിരോഹണംചെയ്ത ഏക ആചാര്യനാണ് ഇദ്ദേഹം. തിരുവനന്തപുരത്തിനു സമീപം ചെമ്പഴന്തി എന്ന ഗ്രാമത്തിൽ ജനിച്ച ഇദ്ദേബം ചെറുപ്പത്തിൽത്തന്നെ നാടും, വീടും വിട്ടിറങ്ങി പ്രപഞ്ചത്തേയും,ജീവിതത്തേയും സംബ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/232&oldid=157477" എന്ന താളിൽനിന്ന് ശേഖരിച്ചത്