220 നൽകി. ഒരു തികഞ്ഞ സമുദായപരിഷ്കർത്താവിന്റെയും, യുക്തിവാദിയുടേയും വീക്ഷണഗതിയോടുകൂടിയാണ് അദ്ദേഹം ഈഴവസമുദായത്തിന്റെ അവശതകൾക്കു പരിഹാരമാർഗ്ഗം നിർദ്ദേശിച്ചത്.ഡാക്ടർ പല്പു സ്വസമുദായത്തിന്റെ അവശതകൾ പരിഹരിക്കുന്നതിനു വേണ്ടി ബാഹ്യശക്തികളുമായുള്ള പോരാട്ടമാണു് ആദ്യ ആരംഭിച്ചതെങ്കിൽ, ഗുരുസ്വാമി സമുദായികവും, ആത്മീയവുമായ ഉൽക്കർഷത്തിനുവേണ്ടി സാമുദായത്തിനകമേ നിന്നുകൊണ്ടുള്ള ശുദ്ധീകരണശ്രമങ്ങളാണു തുടങ്ങിയതു്. അദ്ദേഹം ഈഴവരെ ആത്മവിശ്വസമുള്ള ഒരു മഹാസമുദായമായി സംഘടിപ്പിച്ചു. സമുദായമദ്ധ്യത്തിലുണ്ടായിരുന്ന അനാചാരങ്ങളുടേയും, അന്ധവിശ്വാസങ്ങളേയും അദ്ദേഹം ഉച്ചാടനം ചെയ്തു. പരിശുദ്ധമായ ജീവിതം നയിക്കുവാൻ അദ്ദഹം അവരെ പഠിപ്പിച്ചു. വിദ്യാഭ്യാസം പ്രചരിപ്പിച്ചു. കേരളത്തിലും, ദക്ഷിണഇൻഡ്യയിലെ മറ്റു ഭാഗങ്ങളിലും, ഈഴവർ ധാരാളമായി കുടിയേറിപ്പാർക്കുന്ന സിലോണിലും, ഒട്ടധികം സാമുദായികസ്ഥാപനങ്ങളും വിദ്യാലയങ്ങളിലും ആരാധനസ്ഥലങ്ങളും അദ്ദേഹം നിർമിച്ചു. സർവോപരി ഏകജാതി ഏകമതം ഏകദൈവം എന്ന മഹനീയസിദ്ധാന്തം അദേഹം ലോകത്തിനു നൽകി. ഇങ്ങനെ നൂതനമായ ഏതാശയങ്ങളും പരിഷ്ക്കാരങ്ങളും സ്വീകരിക്കുവാനും, അനീതികളോടു മല്ലടിക്കുവാനും ഉള്ള ആഭ്യന്തരമായ ഉണർവും, സംസ്ക്കാരവും, വിദ്യാഭ്യാസവും, സംഘടിതശക്തിയും ഈഴവസമുദായത്തിനു ലഭിച്ചു കഴിഞ്ഞതോടുകൂടി, തിരുവിതാംകൂറിലെ അയിത്താചാരപ്രശ്നത്തിന്റെ ആയുഷ്ക്കാല ദിനങ്ങൾ കേവലം അംഗുലപരിമിതങ്ങളായിത്തീർന്നു.
നാനാമുഖമായ പരിഷ്ക്കാരണസംരംഭങ്ങൾ വികസിക്കുകയും, ഫലസമ്പൂർണ്ണമാകുകയും ചെയ്തോടുകൂടി, ഈഴവസമുദായത്തിന്റെ ആഭ്യന്തരശകതി സംഘടിതമായി. അനീതികളോടും, അക്രമങ്ങളോടും ധീരമായി മല്ലടിക്കുവാനുള്ള രംഗം പടുത്തു കഴിഞ്ഞു.ഈ ഘട്ടത്തിൽ ശ്രീനാരായണഗുരുസ്വാമിയുടെ ആശയങ്ങളും ആദർശങ്ങളും അവയുടെ യുക്തിപൂർവകമായ പരമസമാപ്തിയിലേക്കു നയിച്ചുകൊണ്ടുപോകുവാൻ പ്രാപ്തനായ നിഷ്ക്കാമകർമ്മി സമുദായമദ്ധ്യത്തിലുദയം ചെയ്തു. ഇദ്ദേഹം യശശ്ശരീര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.