താൾ:Changanasseri 1932.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ററിയും അതെടുത്ത സമേളനത്തിൽ പാസാക്കേണ്ടതിന്റെ ആവിശ്യകതയേപ്പറ്റിയും അദ്ധേഹത്തെ പറഞ്ഞു ധരിപ്പിച്ചു. മി. കാട്ടൺ അദ്ദേഹത്തിന്റെ സർവസഹകരണങ്ങളും വാഗ്ദാനം ചെയ്തു. ക്രിസ്തുമസ് അവധി കഴിഞ്ഞ ഉടൻ തന്നെ മി.കാട്ടൺ അദ്ദേഹത്തിന്റെ വാഗ്ദാത്തമനുസരച്ചു ബില്ലിനെപ്പറ്റിയുള്ള റിപ്പേർട്ട് അധീശഗവർമ്മെൻറിലേയ്ക്കയച്ചുകൊടുത്തു. ഡൽഹിയിൽനിന്നനുമതി ലഭിക്കുവാൻ താമസം നേരിടുകയാണങ്കിൽ അനുവാദം പ്രതീക്ഷിച്ചു ബില്ലിന്റെ മൂന്നാം വായന നടത്തികൊള്ളുവാൻ താൻ അനുമതി നൽകുമെന്നു മി.കാട്ടൺ അദ്ദേഹത്തിന്റെ റിപ്പേർട്ടിൽ പ്രസ്താവിച്ചിരുന്നു. നിയമസഭാസമേളനം സമീപിച്ചതോടുകൂടി അദ്ദേഹം വീണ്ടും ഡൽഹിയിലേയ്ക്കു കമ്പികൊടുത്തു. കമ്പിമാർഗം തന്നെ ബില്ലിന്റെ മൂന്നാം വായന നടത്തികൊള്ളുവാൻ അധീശഗവർമ്മെൻറിന്റെ അനുമതി ലഭിച്ചു. മി. കാട്ടൺ ചങ്ങനാശേരിയെ നേരിട്ടെഴുതി അറിയിക്കയുണ്ടായി. പൊളിറ്റിക്കൽ ഏജൻറിന്റെ അനുഭാവപൂർണ്ണമായസഹകരണം ലഭിച്ചിരുന്നില്ലെങ്കിൽ നായർബിൽ യതാകാലം നിയമമാകുമായിരുന്നില്ല. അചിരേണ മൂന്നാം വായന കഴിഞ്ഞു മഹാറാണിറീജന്റു തിരുമനസ്സിലെ തൃക്കൈവിളയാട്ടത്തോടുകൂടി തിരുവിതാംകൂറിലെ നിയമസംഹിതയിൽസ്ഥാനം പിടിച്ചു.

പ്രസ്തുത റഗുലേഷൻ നായർസമുദായത്തിൽ വിപ്ലവകരങ്ങളായ പരിവർത്തനങ്ങളാണുണ്ടാക്കിയത്. ആളോഹരിഭാഗത്തിനുള്ള വ്യവസ്ഥകൾ കൂടാതെ പ്രസ്തുത നിയമത്തിന് അപ്രധാനമല്ലാത്ത മറ്റു പല വശങ്ങളുമുണ്ടു്. മരുമക്കത്തായത്തിൽ നിന്നു മക്കത്തായത്തിലേയ്ക്കുള്ളമാറ്റമാണ് ഇവയിൽ പ്രധാനമായത്. ഈ നിയമമനുസരിച്ചാണു നായന്മാരുടെ ഇടയിലുള്ള വിവാഹിതൻ ഇന്നുള്ള ദൃഡത ലഭിച്ചിട്ടുള്ളത്. നായർ സ്ത്രീകളുടെ വിജാതിയഭർത്താക്കന്മാർക്ക് അന്നു വരെ

ലോകനീതിയും പ്രകൃതിനിയമവുമനുസരിച്ചുള്ള ചുമതലകളുമുണ്ടായിരുന്നില്ല. പുതിയനായർ റഗുലേഷനനുസരിച്ചു നായരേതരന്മാരായ ഭർത്താക്കന്മാർക്കും പിതാക്കൻമാർക്കുംപോലും വ്യത്യസ്തമായപരിഗണന ലഭിക്കയില്ലന്നു വന്നതോടുകൂടി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/226&oldid=157471" എന്ന താളിൽനിന്ന് ശേഖരിച്ചത്