താൾ:Changanasseri 1932.pdf/225

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രാമകൃഷ്ണപിള്ളയും കൂടിയാലോചിച്ചു ലളിതവും സുഗ്രവുമായ ഒരു ഭേദഗതി വിവാഹമോചനത്തെ സബന്ധിച്ചെഴുതിയുണ്ടാക്കി. എന്നാൽ ഇൻഡ്യയിലെ പല വിവാഹമോചന നിയമങ്ങളിലേയും വ്യവസ്ഥകൾ സംഗ്രഹിച്ചു കൂടുതൽ സങ്കീർണമായ മറ്റൊരു ഭേദഗതി പി. കെ. നാരായണപിള്ളയും അയച്ചിരുന്നു. ചങ്ങനാശേരിയും പി. കേ-യും അവരവരുടെ ഭേദഗതിക്കു വേണ്ടി മർക്കടമുഷ്ടി പിടിക്കുമെന്നും, അങ്ങനെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നതുവരെ ബില്ലിന്റെ പര്യാലോചന ദീർഘീപ്പിക്കാമെന്നും , ഈ ഘട്ടത്തിൽ യാഥാസ്ഥിതികന്മാർ ആശിക്കാതിരുന്നില്ല. എന്നാൽ പി. കേ-യുടെഭേദഗതിയുമായി ചങ്ങനാശേരിക്കു യാതൊരാനുകൂല്യവുമുണ്ടായിരുന്നില്ലെങ്കിലും, ബില്ലിന്റെ പിരോഗതി ത്വരിപ്പിക്കുന്നതിനും,കാലവിളംബമന്യേ അതു നിയമമാക്കുന്നതിനും വേണ്ടി അദ്ദേഹം പി. കേ-യുടെ ഭേദഗതികൾ മനസ്സില്ലെങ്കിലും സ്വീകരിച്ചു. അങ്ങനെ പി. കേ-യുടെ ഭേദഗതി നിയമസഭ അംഗീകരിച്ചു.

ബില്ലിന്റെ രണ്ടാംവായനയ്ക്കുശേഷം നിയമസഭയുടെ കാലവധി അവസാനിക്കുന്നതിനുമുൻമ്പ് വീണ്ടും സമ്മേളനം കൂടി മാത്രമേ ഉണ്ടായിരുന്നുള്ളു. ആ സമ്മേളനത്തിൽബില്ലിന്റെ മൂന്നാംവായനകൂടി പൂർത്തിയാക്കിയില്ലെങ്കിൽ ൯൫-ലെ നിയമസഭയിൽ മി. സി. രാമൻതമ്പിയുടെ ബില്ലിനു സംഭവിച്ച ഗതിതന്നെ ചങ്ങനാശേരിയുടെ ബില്ലിനും വന്നു സംഭവിക്കുമായിരുന്നു. അന്നുവരെ ചെയ്ത ഭഗീരഥപ്രയത്ങ്ങൾ വിഫലങ്ങളുമാകുമായിരുന്നു. രണ്ടാംവായനയിൽ അംഗീകരിച്ച ബില്ലിന്റെ രൂപത്തിന് അധീശഗവർമ്മെന്റിന്റെ അനുമതി ലഭിച്ചതിനുശേഷം മാത്രമേ അതു മൂന്നാംവായനയ്ക്ക് എടുക്കുവാൻ നിയമസഭക്കധികാരമുണ്ടയിരുന്നുള്ളു. മി. വൈക്കം രാമകൃഷ്ണപിള്ളയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായി ബില്ലിന്റെ അവസാനരൂപത്തിലുള്ള ശരിപകർപ്പുകൾ തയ്യാറാക്കി കാലവിളംബമന്യേ പൊളിറ്റിക്കൽ ഏജന്റായിരുന്ന മി. കാട്ടന് അയച്ചുതടുത്തു. അനന്തരം ചങ്ങനാശേരി പൊളിറ്റിക്കൽ ഏജന്റിനെ നേരിട്ടു കണ്ടു ബില്ലിന്റെ പ്രാധാന്യത്തെപ്പ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/225&oldid=157470" എന്ന താളിൽനിന്ന് ശേഖരിച്ചത്