താൾ:Changanasseri 1932.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഭർത്താക്കൻന്മാരുടെയും ചുമതലകൾ വർദ്ധിക്കുകയും, നായർസ്ത്രീകളുടെയും ശിശുക്കളുടെയും അരക്ഷിതാവാസ്തയ്ക്കു മാറ്റം സംഭവിക്കയും ചെയ്തു. നായർ സ്ത്രീകളുടെ നായരെതരന്മാരായ ഭർത്താക്കന്മാരായിരുന്ന ചില സഭാംഗങ്ങൾ ഈ ചുമതലയെ നിക്ഷേദിക്കുവാൻ ശ്രമം ചെയ്തിരുന്നു എങ്കിലുംനിയമം ആ കർത്തവ്യങ്ങൾഅവരെ പിടിച്ചേൽപ്പിക്കുകതന്നെ ചെയ്തു. നായർ സർവ്വീസുസൊസൈറ്റിയുടെ ആദ്യത്തെ ദശവത്സരറിപ്പോർട്ടിൽ ഈ നിയമനിർമ്മാണത്തെപ്പറ്റി ഇങ്ങനെ പറഞ്ഞിരിക്കുന്നു. ൨൨-ലെ നായർറഗുലേഷന്റെ വിചാരണക്കാലത്തുതന്നെ ഭാമത്യവശമെന്ന വിശ്വാസത്തോടുകൂടി പലപരിശ്രമങ്ങളും ചെയ്തമാന്യനാകുന്നു ചങ്ങനാശേരി പരമേശ്വരൻപിള്ള അവർകൾ. സ്ഥിരചിത്തനായ അദ്ദേഹത്തിന്റെ അഭപ്രായത്തിനു നാളുകൾക്കുനാൾ ഉറപ്പുകൂടിവന്നതെയുള്ളു. അദ്ധേഹം ആ കാരിയ്യസാധ്യത്തിനുനിരന്തരപരിശ്രമം ചെയ്തുകൊണ്ടുതന്നെയിരുന്നു. .......................................................... സമുഹായത്തിന്റ വലിയ ഭൂരിപക്ഷാനുകൂല്യത്തോടുകൂടി നായർറഗുലേഷൻഭേദഗതിബിൽ സർസുസൊസൈറ്റിപ്രസിഡൻറായ ചങ്ങനാശേരിപരമേശ്വരൻ പിള്ള അവർകൾ നിയമനിർമ്മാണസഭയിൽ ഹാജരാക്കി. അദ്ദേഹത്തിന്റെ കൂർമ്മ ബുദ്ധിയും, ക്ഷമാശീലവും, കൃത്യനിഷ്ഠയും കൊണ്ടാണു പല പ്രബന്ധങ്ങളേയും തരണം ചെയ്തു നായർറഗുലേഷൻ നാളെമുതൽ നടപ്പിലാക്കാത്തവണ്ണം ഇത്ര വേഗം പാസാക്കുവാൻ ഇടയയാതെന്ന് എല്ലാവരും സമ്മതിച്ചുകഴിഞ്ഞിട്ടുണ്ട്.


മി.വയ്ക്കം രാമകൃഷ്ണപിള്ളയെക്കുറിച്ചുകൂടി ഒരു വാക്കുപറയാതെ ഈ അദ്ധ്യായം പൂർത്തിയാകുന്നതല്ല. നായർ ബിൽ അനിന്റെ ഇന്നത്തെ രൂപത്തിൽ നിയമസംഹിതയിലുൾപ്പെടുത്തുവാനും ശക്തിയേറിയ എതൃപ്പുകൾക്കും പ്രതിബന്ധങ്ങൾക്കും മദ്ധ്യേ അതിനെ നിയമസഭയിൽക്കൂടി നയിച്ചുകൊണ്ടുപോകുവാനും

ചങ്ങനാശേരി പരമേശ്വരൻ പിള്ള ചെയ്തിട്ടുള്ള കടിനപരിശ്രമങ്ങളെക്കുറിച്ചുമാത്രമെ തിരുവിതാംകൂറിലെ ജനങ്ങൾക്ക് അറിയുവാൻ കഴിഞ്ഞിട്ടുള്ളു. നിസ്തുലമായ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/227&oldid=157472" എന്ന താളിൽനിന്ന് ശേഖരിച്ചത്