താൾ:Changanasseri 1932.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

രിപ്പിക്കുകയുണ്ടായി എന്ന വസ്തുത ഇതിനുമുൻപു പ്രസ്താവിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ. ൯൫-ൽ ആരംഭിച്ച നിയമസഭ തുലോം ഹൃസ്വമായിരുന്ന രണ്ടു വർഷത്തെ ജീവിതത്തിനുശേഷം പിരിഞ്ഞുപോകേണ്ടിവന്ന സംഭവഗതികളും വിവരിച്ചുകഴിഞ്ഞിട്ടുണ്ട്. ൯൫-ലെ നിയമസഭ പിരിച്ചുവിട്ടതോടുകൂടി മി. സി. രാമൻതമ്പിയുടെ നായർബില്ലം ആലോചന പൂർത്തിയാകാതെ അന്തരിച്ചുപോയി. മരുതുംകുഴി സമ്മേളനവും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും ആളോഹരി തത്വമാകുന്ന അടിസ്ഥാനത്തിന്മേൽ സർവ്യാപകമായ ഒരു നായർ ബിൽ ഉണ്ടാകേണ്ടതിന്റെ ആവശ്യഗത കൂടുതൽ കൂടുതൽ വ്യക്തമാക്കി. ൯൫-ലെ തിരഞ്ഞെടുപ്പിനുശേഷം നിയമസഭയിലെ ഒരംഗമെന്ന നിലയിൽ ചങ്ങനാശേരിയുടെ സർവ്വശ്രദ്ധയും കേന്ദ്രീകൃതമായതു് ആക്ഷേപരഹിതമായ ഒരു നായർബിൽ എഴുതിയുണ്ടാക്കുന്ന വിഷയത്തിലായിരുന്നു. മരുതുംകുഴിസമ്മേളനം അധികാരപ്പെടുത്തിയിരുന്നതനുസരിച്ചു ചങ്ങനാശേരി സഹ പ്രവർത്തകന്മാരുമായാലോചിച്ചു് ഒരു ബിൽ തയ്യാറാക്കി, പരിഷ്ക്കരിച്ച നിയമനിർമ്മാണസഭയുടെ ആലോചനയ്ക്കു ഹാജരാക്കി. എന്നാൽ ആളോഹരിതത്വങ്ങളെത്തന്നെ ആസ്പദമാക്കി, പരേതനായ കെ. പി. രാമൻപിള്ളയും മറ്റൊരു നായർബിൽ തയ്യാറാക്കി, നിയമസഭയുടെ അംഗീകാരത്തിനു സമർപ്പിച്ചിരുന്നു. ഏകവിഷയത്തെക്കുറിച്ചുള്ള രണ്ടു ബില്ലുകളും ഒരേ ദിവസംതന്നെ നിയമസഭയിൽ ആലോചനയ്ക്കുവെച്ചു. ഇവയിൽ ഏതൊരു ബില്ലിനെയാണ് സ്വീകരിക്കേണ്ടെന്നുള്ള കാര്യം നിയമസഭയിലെ നായർസാമാജികന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്കു വിഷയമായി. ഈ വിഷയത്തെപ്പറ്റി ആലോചിക്കുവാൻ കെ. പി. രാമൻപിള്ള ഉൾപ്പെടെയുള്ള നായർസാമാജികന്മാരുടെ ഒരു യോഗം ചങ്ങനാശേരി പരമേശ്വരൻപിള്ളയുടെ ആഫീസിൽവച്ചു കൂടി. ചങ്ങനാശേരിയുടെ ബിൽ മുന്നോട്ടുപോകുവാൻ അനുവദിക്കണമെന്നും, കെ.പി- യുടെ ബിൽ അവതരിപ്പിക്കേണ്ടതില്ലെന്നുമാണു് ഈ യോഗത്തിൽവെച്ചു തീരുമാനിച്ചതു്. എന്നാൽ കെ. പി. രാമൻപിള്ള ഈ നിശ്ചയമനുസരിച്ചു പ്രവർത്തിക്കുവാൻ

സന്നദ്ധനായിരുന്നില്ല. നിയമസഭായോഗത്തിന്റെ കാര്യപരിപാടിയിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/220&oldid=157465" എന്ന താളിൽനിന്ന് ശേഖരിച്ചത്