താൾ:Changanasseri 1932.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

207

കെ. പി-യുടെ  ബില്ലാണു്  ആദ്യമായീച്ചേർത്തിരുന്നതു്. അതനുസരിച്ചു നിയമസഭാദ്ധ്യക്ഷൻ

ബിൽ അവതരിപ്പിക്കുവാൻ ആദ്യമായി കെ. പി. രാമൻപിള്ളയെ ക്ഷണിക്കുകയും, അദ്ദേഹം സമുചിതമായ ഒരു പ്രസംഗത്തോടുകൂടി ആ കർത്തവ്യം ഭംദിയായി നിർവഹിക്കുകയും ചെയ്തു. മൗലികമായ കാര്യങ്ങളിൽ കെ. പി-യുടെ ബിൽ ചങ്ങനാശേരിയുടെ ബില്ലിൽനിന്നു വിഭിന്നമായിരുന്നില്ല. ബിൽ അവതരിപ്പിക്കുന്നതിനും, അതു നിയമസഭയിൽക്കൂടി നയിച്ചുക്കൊണ്ടുപോകുന്നതിനുമുള്ള ബഹുമതി ആർക്കുതന്നെ ലഭിച്ചിരുന്നാലും, അതു നിയമമാകണമെന്നുള്ളതിൽ കവിഞ്ഞു മറ്റൊരു പ്രതീക്ഷകളുമുണ്ടായിരുന്നില്ലാത്തതുകൊണ്ടു ചങ്ങനാശേരി അദ്ദേഹത്തിന്റെ ബിൽ അവതരിപ്പിക്കുകയുണ്ടായില്ല. എന്നാൽ ചങ്ങനാശേരിതന്നെ നായർബിൽ നിയമസഭയിൽക്കൂടി നയിച്ചുകൊണ്ടുപോകണമെന്നായിരുന്നു നിയതിയുടെ നിശ്ചയം എന്ന് അനന്തരസംഭവങ്ങൾ വെളിപ്പെടുത്തി.

                             കെ. പി. രാമൻപിള്ളയുടെ  ബിൽ  നിയമസഭാനടപടികളനുസരിച്ചു  സിലക്റ്റ്  കമ്മിറ്റിയുടെ  ആലോചനയ്ക്കയച്ചു. അതിനുശേഷം  അല്പകാലങ്ങൾക്കുള്ളിൽ

അപ്രതീക്ഷിതമായി കെ. പി. രാമൻപിള്ള ചരമമടഞ്ഞു. ചങ്ങനാശേരിയെപ്പോലെതന്നെ സമുദായത്തിന്റെ താഴ്ന്ന പടികളിൽനിന്നു സ്ഥിരപരിശ്രമംകൊണ്ടും, ബുദ്ധിസാമർത്ഥ്യംകൊണ്ടും ഉന്നമിച്ച ഒരാളായിരുന്നു കെ. പി. രാമൻപിള്ള. ചങ്ങനാശേരിയെപ്പോലെതന്നെ അദ്ദേഹം കൊല്ലത്താണു വക്കീൽവൃത്തിയാരംഭിച്ചത്. അല്പകാലംകൊണ്ടു് അവിടെ ധാരാളം വരുമാനമുള്ള ഒരഭിഭാഷകനായിത്തീരുവാനദ്ദേഹത്തിനു കഴിഞ്ഞ. ഒരു പൊതുകാര്യപ്രസക്തനും സമുദായപരിഷ്ക്കർത്താവുമാസിരുന്ന രാമൻപ്പിള്ള പലപ്പോഴും ജനപക്ഷത്തുനിന്നുകൊണ്ടു് അധികാരസ്ഥാനങ്ങളോടു മല്ലടിച്ചിട്ടുണ്ടു്. എങ്കിലും രാഷ്ട്രീയകാര്യങ്ങളിൽ ഖണ്ഡിതമായ ഒരുറച്ച നയം അദ്ദേഹം എല്ലായ്പോഴും സ്വീകരിച്ചിരുന്നു എന്നു പറയുവാൻ വിഷമമാണു്.

നിയമസഭയിലെ വാദപ്രതിവാദങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുള്ളപ്പോഴെല്ലാം പ്രകടിപ്പിച്ചിട്ടുള്ള ബുദ്ധികൂർമ്മതയും, യുക്തിബോ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/221&oldid=157466" എന്ന താളിൽനിന്ന് ശേഖരിച്ചത്