താൾ:Changanasseri 1932.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

205 കക്ഷികൾക്കു സ്വീകാര്യമായ ഒരു നൂതനപദ്ധതി കണ്ടുപിടിക്കുവാനായിരുന്നു ഈ ലേഖനങ്ങൾവഴി അദ്ദേഹം ശ്രമിച്ചത്.മി.മന്തം തുടങ്ങിയ ചില സമുദായപ്രവർത്തകന്മാർ പരമേശ്വവരൻപിളളയെ അനുകൂലിക്കാതേയുമിരുന്നില്ല.അന്വലപ്പുഴ സമ്മേളനത്തിൽ പരമേശ്വരൻ പിളളയും സന്നിഹിതനായിരുന്നു.ആളോഹരിഭാഗത്തെ അനുകൂലിച്ചുക്കൊണ്ടു പ്രസ്തുത സമ്മേളനത്തിൽ ഹാജരാക്കിയ പ്രമേയത്തിനു് അദ്ദേഹം താഴെച്ചേർക്കുന്ന ഭേദഗതി അവതരിപ്പിച്ച തറവാട്ടു സ്വത്തുക്കൾ ഭാഗിക്കുമ്പോൾ അമ്മയ്ക്കും സന്താനങ്ങൾക്കുമുളള വസ്തു ഒന്നിച്ച് അവർക്ക് കൂട്ടുകുടുംബസ്വത്തായും മററുളളവർക്ക് ഓരോരുത്തർക്കും ആളോഹരിയായും കൊടുക്കേണ്ടതൂം,സന്താനങ്ങളിൽ ഓരോരുത്തർക്കും ൫൨ വയസ്സാകുമ്പോൾ മാത്രം ഭാഗംചെയ്തു വാങ്ങുവാൻ അവകാശമുണ്ടായിരിക്കുന്നതുമാകുന്നു.൨൫ വയസ്സു തികഞ്ഞ സന്താനങ്ങൾക്കു പൊതുകൂടുംബത്തിൽ നിന്നുമുളള ഭാഗത്തിന്റെ കാലത്തുതന്നെ അവരുടെ മനസ്സുപോലെ പ്രേത്യേകം ഭാഗം പറ്റുന്നതിനോ അമ്മയോടു ചേർന്നു കൂട്ടുകുടൂംബമായിരിക്കുന്നതിനോ അവകാശമുളളതാകുന്നു.ഭാഗം പറ്റിയ സന്താനങ്ങൾക്കു മാതാപിതാക്കന്മാരുടെ മരണശേഷം അവിഭക്തരായ സന്തതികളുളപ്പോൾ പിന്തുടർച്ചാവകാശമില്ലാത്തതുമാകുന്നു.

                   ഈ    ഭേദജതി   മി.  മന്ദം,എംഎൻ.  നായർ  മുതലായവർ   പിൻതാങ്ങി .  സമ്മേളനത്തിന്റെ   സ്വീകരണസംഘാദ്ധ്യക്ഷനും   ഒരുറച്ച    ആളോഹരിവാദിയുമായിരുന്ന   പി. കെ. നാരായണപിളള ,  പറവൂർ   മി.ഏ. ജി.  മേനവൻ   മുതലായവർ   ഭേദഗതിയെ   ശക്തിയുക്തം    എതിർത്തു  എങ്കിലും   അതു   ഭൂരിപക്ഷത്തോടെ   പാസായി.   ഇങ്ങനെ   വരുതുംകുഴി   സമ്മേളമത്തിൽവച്ചാദ്യം  സ്വീകരിച്ച  പ്രമേയത്തിനു    ൯൮-ലെ   സമ്മേളനം   ഒരുഭേദഗതി

നിർദ്ദേശിക്കുകയുണ്ടായി.

നായർ തറവാടുകളിൽ സ്വീകരിക്കേണ്ട ഭാഗവ്യവസ്ഥകൾ ഉൾപ്പെടുത്തി മി. സി. രാമൻതമ്പി ൯൮-ലെ നിയമസഭയിൽ സമുദായത്തിലെ ഭൂരിപക്ഷം ജനങ്ങളുടേയും അതികഠിനമായ പ്രതിഷേധത്തിനു പാത്രമായ ഒരു നായർബിൽ അവത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/219&oldid=157464" എന്ന താളിൽനിന്ന് ശേഖരിച്ചത്