താൾ:Changanasseri 1932.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കളോടും കാലുകളോടും ഉരുമ്മി, അഗണ്യനും അപ്രാപ്തനും അപ്രശസ്തനുമായി കഴിഞ്ഞുകൂടുന്നതുകൊണ്ടു, താൻ തൃപ്തിപ്പെടുകയില്ലെന്നും പാച്ചു ഇക്കാലത്തു തന്റെ ബാലഹൃദയത്തിൽ നിശ്ചയിച്ചുറച്ചു. അല്പകാലത്തിനുളളിൽ വിദ്യാഭ്യാസം പൂർത്തിയാക്കുവാനെന്നു വേണ്ട, ശരീരവും ആത്മാവും ഒന്നിച്ചു ചേർത്തു വച്ചുകൊണ്ടിരിക്കുവാനാവശ്യമുള്ള ആഹാരസാധനങ്ങൾ സമ്പാദിക്കുവാൻപോലും ആ ബാലനു് എതിരിടേണ്ടി വന്ന പ്രതിബന്ധങ്ങൾ മറ്റെതൊരാളേയും അമ്പരപ്പിക്കുവാൻ പര്യാപ്തങ്ങളായിരുന്നു. സാരണന്മാരായ യുവാക്കമാർ ഈ ദുർഘടങ്ങൾ കണ്ടു മനസ്സ് മടിച്ചു, ലക്ഷ്യസ്ഥാനത്തു നിന്നു പിന്തിരിഞ്ഞു്, അവരുടെ ജീവിതശിഷ്ടം നിരാശയിലും, ദാരിദ്ര്യത്തിലും, അന്ധകാരത്തിലും അവസാനിപ്പിക്കുമായിരുന്നു എന്നുള്ളതു നിസ്സംശയമാണു്. എന്നാൽ സ്ഥിരോത്സാഹിയും, പരിശ്രമശീലനും, സമരപ്രിയനുമായിരുന്ന പാച്ചുവിന്റെ യുവചൈതന്യം പ്രതിബന്ധങ്ങളോടു നേരിടേണ്ടി വന്നപ്പോൾ കൂടുതൽ വികസിച്ചു തഴയ്ക്കയും തൽഫലമായി ദുർഘടങ്ങൾ ഒന്നൊന്നായി തട്ടിനീക്കി, ആ ബാലൻ മുന്നോട്ടു കടന്നുപോകയുമാണു ചെയ്തതു്.

-ലാണു പാച്ചു തിരുവനന്തപുരത്തു വന്നു പ്രിപാററ്ററിസ്ക്കൂളിൽ ഒരു വിദ്യാർത്ഥിയായി ചേർന്നതു്. ഇന്നു സയൻസ്കാളേജ്ജു് കിടക്കുന്ന കെട്ടിടത്തിലാണ് അന്നു കാളേജുക്ലാസുകളും, ഹൈസ്കൂളും, പ്രിപ്പാററ്ററിസ്ക്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന താഴ്ന്ന ക്ലാസുകളും നടത്തിയിരുന്നതു്. അന്നു പ്രിപ്പാററ്ററിസ്കൂളിലെ ഹെഡ്മാസ്റ്റർ തുമ്പറ ഉമ്മിണിത്തമ്പി എന്നൊരാളും, ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ സുപ്രസിദ്ധനായ നാരായണക്കുരുക്കളും, കാളേജു് പ്രിൻസിപ്പാൾ ഡാക്ടർ ഹാർവിയുമായിരുന്നു. ഡാക്ടർ ഹാർവി പ്രതിദിനം എല്ലാ ക്ലാസുകളും സന്ദർശിച്ചു്, അദ്ധ്യാപകന്മാർക്കു വേണ്ട നിർദ്ദേശങ്ങൾ നൽകുക പതിവായിരുന്നു. ഡാക്ടർ ഹാർവിയുടെ സന്ദർശനം അത്യധികം ആഹ്ലാദത്തോടുകൂടിയാണു വിദ്യാർത്ഥികൾ

പ്രതീക്ഷിച്ചിരുന്നതു്. നാട്ടുകാരായ ചില അദ്ധ്യാപകന്മാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/22&oldid=216706" എന്ന താളിൽനിന്ന് ശേഖരിച്ചത്