താൾ:Changanasseri 1932.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രുടെ ഇരുളടഞ്ഞ മുഖങ്ങൾക്കും, നിർദ്ദാക്ഷിണ്യമായ പ്രഹരങ്ങൾക്കുമിടയ്ക്കു, ഹാർവിയുടെ മന്ദഹാസമധുരമായ മുഖവും, സ്നേഹമസൃണമായ പെരുമാറ്റവും, കാർമേഘനിബിഡമായ ആകാശത്തിൽ ഇടയ്ക്കിടയ്ക്കു തിളങ്ങുന്ന ലോലമായ സൂര്യ്യകിരണങ്ങളെന്നപോലെ വിദ്യാർത്ഥികൾക്കു് ആനന്ദപ്രദമായിരുന്നു.

പാച്ചു ഒരു വിദ്യാർത്ഥിയെന്ന നിലയിൽ അസാധാരണമായ ബുദ്ധിശക്തിയോ, സഹപാഠികളെ അമ്പരപ്പിക്കുന്ന പാണ്ഡിത്യപ്രചുരിമയോ, അക്കാലത്തു പ്രദർശിപ്പിച്ചിരുന്നില്ല. അദ്ധ്യയനകാര്യ്യത്തിൽ കാലേകൂട്ടി തയാറാക്കിയിരുന്ന വ്യവസ്ഥയോ, രീതിയോ, ക്രമമോ ഒന്നുംതന്നെ പാച്ചു സ്വീകരിച്ചിരുന്നതുമില്ല. അന്നന്നുള്ള പാഠങ്ങൾ പഠിച്ചു തീക്കുക, എന്ന നിർദ്ദിഷ്ടമായ ഒരു കാര്യ്യപരിപാടിയും ആ ബാലൻ അംഗീകരിച്ചിരുന്നില്ല. വർഷാവസാനപ്പരീക്ഷയടുക്കുമ്പോൾ അർദ്ധരാത്രിവരെ വിളക്കെരിച്ചു ഒരു ഭൂതത്തെപ്പോലെ ജോലി ചെയ്തു, പാസാകുവാനുള്ള മാർക്കു വാങ്ങി വല്ലവിധവും പരീക്ഷയിൽ കടന്നുകൂടും എന്നുള്ളതു തീർച്ചയാണു്. ഹൈസ്കൂൾ ഹെഡ്മാസ്റ്റരായിരുന്ന കുരുക്കൾ ഒരിക്കൽ പാച്ചുവിനെക്കുറിച്ചു് ഇങ്ങിനെ പറയുകയുണ്ടായി. "പാച്ചുവിനെപ്പോലെ ബുദ്ധിമാന്മാരും എന്നാൽ അതേസമയംതന്നെ ഉദാസീനന്മാരുമായ കുട്ടികളെ ഞാൻ വേറെയും കണ്ടിട്ടുണ്ടു്. പരീക്ഷയിൽ ഒരിക്കൽ തോൽക്കുന്നതുവരെ അവർ ഉദാസീനത കാണിക്കും. അതിനുശേഷം ശുഷ്കാന്തി താനേ വന്നുകൊള്ളും." പാച്ചുവിനു നിർഭാഗ്യവശാൽ ഒരിക്കൽപോലും തോൽവി സംഭവിക്കാതിരുന്നതുകൊണ്ടു ഗുരുനാഥൻ ദീർഘദർശനം ചെയ്ത ശുഷ്കാന്തി അദ്ധ്യയനകാര്യ്യത്തിൽ സമ്പാദിക്കുവാൻ അന്നെങ്ങും അവസരം കിട്ടിയില്ല.

പാച്ചുവിനു ഹൈസ്കൂളിലേയ്ക്കു കയറ്റം കിട്ടി. ഡാനിയലിനേയോ ഉമ്മിണിത്തമ്പിയേയോപോലെ, ദണ്ഡനശിക്ഷയിൽ വിശ്വസിക്കുന്ന ഒരാളായിരുന്നില്ല ഹൈസ്കൂൾ ഹെഡ്

മാസ്റ്റരായിരുന്ന നാരായണക്കുരുക്കൾ. ഒരു മാതൃകാദ്ധ്യാപകനായിരുന്ന അദ്ദേഹം, ഓരോ വിദ്യാർത്ഥിയുടേയും സ്വഭാവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/23&oldid=216707" എന്ന താളിൽനിന്ന് ശേഖരിച്ചത്