താൾ:Changanasseri 1932.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

203 സമുദായസമ്മേളനേത്തേയും കൂട്ടി യോജിപ്പിച്ചു നായർയൂണിയൻ എന്ന പേരിൽ ഒരു നൂതനസ്ഥാപനം സൃഷ്ടിച്ചു. ഇരുകക്ഷികളിലേയും നേതാക്കന്മാരെ ഉൾപ്പെടുത്തി ഒരു യൂണിയൻകമ്മിറ്റി സംഘടിപ്പിച്ചു.കമ്മറ്റി അംഗങ്ങളുടെ പേരുകൾ നിർദ്ദേശിച്ചുകൊണ്ടുള്ള പ്രമേയം ചങ്ങനാശേരി അവതരിപ്പിച്ചു.കമ്മറ്റിയിലെ ഒരംഗമായി മി.മള്ളൂർ ഗോവിന്ദപ്പിള്ളയേയും ഉൾപ്പെടുത്തിയിരുന്നു.ചങ്ങനാശേരി പ്രമേയം അവതരിപ്പിച്ചുകൊണ്ടു കമ്മറ്റിഅംഗങ്ങളുടെ ലിസ്റ്റിൽ മി. മള്ളൂർ ഗോവിന്ദപ്പിള്ളയുടെ പേരു വായിച്ചപ്പോൾ സദസ്സിന്റെ നാനാഭാഗങ്ങളിൽനിന്നും പ്രതിഷേധശബ്ദങ്ങൾ മുഴങ്ങി. യോഗഹാളിൽ വലിയ ബഹളവും കുഴപ്പവും ആരംഭിച്ചു. കേരളനായർസമാജത്തിലെ ഭിന്നിപ്പുകൾക്കും,തമ്പാനൂർ യോഗത്തിലെ അനിഷ്ടസംഭവങ്ങൾക്കും, മി. മള്ളൂരിനെയാണു പൊതുജനങ്ങളും വിദ്യാർത്ഥികളും ബാദ്ധ്യസ്ഥനാക്കിയിരിക്കുന്നത്. എന്നാൽ തികച്ചും അനാശാസ്യങ്ങളും നിർഭാഗ്യകരങ്ങളും ആയിരുന്ന ആസംഭവങ്ങളുടെചുമതലകൾ മുഴുവൻ മി. മള്ളൂരിൽ അർപ്പിക്കുന്നതു നീതിരഹിതമാണ്. സാമുദായികവും രാഷ്ട്രീയവുമായ കാര്യങ്ങളിൽ സ്വാഭിപ്രായവും വിശ്വാസവുമനുസരിച്ച് പ്രതിലോമപരമായ ഒരു നയം സ്വീകരിച്ചു പ്രവർത്തിച്ചുകൊണ്ടിരുന്ന നിരവിധി ജനപ്രമാണികളിൽ ഒരാൾ മാത്രമായിരുന്നു അദ്ദേഹം. കൂടാതെ,സൗഹാർദ്ദവും സന്മനസ്സുമുണ്ടാകുവാൻ വേണ്ടി വിളിച്ചുകൂട്ടിയ ഒരു ഐക്യസമ്മേളനത്തിൽവച്ച് ഏതൊരു പരിഗണനയിലും സമുദായത്തിൽ അത്യുന്നതമായ ഒരു നേതാവിനെ അവഹേളിക്കുവാൻ തുടങ്ങുന്നതു തികച്ചും ആക്ഷേപകരമാണ്.

     		യോഗത്തിലെ  ബഹളങ്ങൾ  അവസാനിക്കുന്ന  ലക്ഷണമില്ലെന്നു  ബോധ്യപ്പെട്ടപ്പോൾ അദ്ധ്യക്ഷനായ  മി.  നാരായണമേനവൻ   സമ്മേളനത്തെ  അഭിമുഖികരിച്ചുകൊണ്ട് ഐക്യത്തിന്റെയും

സഹിഷ്ണുതയുടേയും പേരിൽ ആവേശജനകമായ ഒരു പ്രസംഗം ചെയ്തു. സ്വതസിദ്ധമായ ഗാംഭീര്യത്തോടു കൂടി പ്രതിഷേധങ്ങൾ അവസാനിപ്പിക്കുവാൻ അദ്ദേഹം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/217&oldid=157462" എന്ന താളിൽനിന്ന് ശേഖരിച്ചത്