താൾ:Changanasseri 1932.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അദ്ധ്യായം ൨ ൧



            വിജയകരമായി   നടന്ന   മരുതുംകുഴി    നായർമഹാസമ്മേളനത്തിനുശേഷം    സമുദായാന്തരീക്ഷം    വീണ്ടും   ശാന്തതയേ  അനലംബിച്ചു .   കക്ഷിമത്സരങ്ങളും,  വിഭിന്നതകളും,   വിദ്വേഷങ്ങളും   താൽക്കലികമായിട്ടെങ്കിലും  അല്പമൊന്നു നിലച്ചു .   പ്രകടനങ്ങളും , എതിർപ്രകടനങ്ങളും,  സമ്മേളനങ്ങളും, പ്രതിഷേധങ്ങളിംകൊണ്ടു  സമുദായത്തെ  പിരോഗമിപ്പിക്കുവാൻ  കഴിയുകയില്ലെന്നു  ജനപ്രമാണികൾ  ധരിച്ചുതുടങ്ങി.   സമുദായത്തിലെ  ഭിന്നപ്പും  കക്ഷിമത്സരവുംകൊണ്ടു  നായന്മാർ  മറ്റുള്ളവരുടെ  ദൃഷ്ടിയിൽ    പരിഹാസപാത്രങ്ങളായിത്തീർന്നിരുന്നു.  സാമാന്യജനങ്ങൾക്ക് ഈ  മത്സരങ്ങളിൽ  യാതൊരു പങ്കുമുണ്ടായിരുന്നില്ല.  നേരേമറിച്ച്  ഈ   സ്ഥിതിഗതികൾ അവസാനിച്ചുകാണുവാൻ   അവർ ആത്മാർത്ഥമായി  ആഗ്രഹിച്ചു.  ഇതിന്റെ  ഫലമായികേരളിയനായർസമാജത്തേയും,  സമസ്തകേരളനായർസാമുദായികമഹാസമ്മേളനത്തേയും  പരസ്പരം  കൂട്ടിയോജപിക്കുവാൻ  മറ്റൊരു ശ്രമം  നടന്നു.   പ്രസ്തുത ശ്രമങ്ങളുടെ  നേതൃത്വം വഹിച്ചതു  തിരുവന്തപുരത്തെ  യുവജനനായർസമാജം  എന്ന  ഒരു   പുതിയ  സ്ഥാപനത്തിന്റെ പ്രവർത്തകന്മാരായിരുന്നു. ആദർശവാദികളും   സേവനതൽപരന്മാരുമായിരുന്ന   ഏതാനും  യുവാക്കന്മാരുടെ  പരിശ്രമഫലമായി  സംഘടിപ്പിക്കര്രെട്ട  ഒരു  സ്ഥാപനമായിരുന്നു  ഇത്.   സമുദായത്തിലെ  മത്സരങ്ങൾ  ദൂരീകരിച്ച്   ഐക്യവും  സമാധാനവും  സ്ഥാപിക്കുവാൻ   വേണ്ടിയുള്ള   കൂടിയാലോചനകൾ   നടത്തുന്നതിനു  യുവജനനായർസമാജത്തിന്റെ ആഭിമുഖ്യത്തിൽ  അതിന്റെ  പ്രവർത്തകന്മാർ     ൧ഠ൯൮   വൃശ്ചികം  ൧൮൦‌൯൦     തിരുവനന്തപുരത്തുവച്ച്     ഇരുകക്ഷികളിലേയും   നേതാക്കന്മാരുടെ  സാന്നിധ്യത്തോടുകൂടി ഒരു  മഹാസമ്മേളനം  വിളിച്ചുകുട്ടി.  പ്രസ്തുത  സമ്മേളനത്തിൽ  അദ്ധ്യക്ഷം  വഹിച്ചതു  മി.  കണ്ടനാട്ടു  നാരായണമേനവനായിരുന്നു   ഈ  സമ്മേളനത്തിൽ  

വാച്ചു കേരളീയനായർസമാജ‌ത്തേയും, സമസ്തകേരളീയനായർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/216&oldid=157461" എന്ന താളിൽനിന്ന് ശേഖരിച്ചത്