താൾ:Changanasseri 1932.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അസംതൃപ്തരോടാജ്ഞാപിച്ചു. മി. മള്ളൂരിനെ കമ്മിറ്റിയിലുൾപ്പെടുത്തേണ്ടത് ഒഴിച്ചുകൂടുവാൻ വഹിയാത്ത ഒരാവശ്യമാണെന്നദ്ദേഹം അസന്നിഗ്ദ്ധമായ രീതിയിൽ അഭിപ്രായപ്പെട്ടു. അതു കൊണ്ടെന്തെങ്കിലും അനിഷ്ടഫലങ്ങൾ ഉണ്ടാകുകയണെങ്കിൽ അതിനുള്ള സകലചുമതലകളും താൻ വഹിച്ചുകൊള്ളാമെന്നദ്ദേഹം ഉറപ്പു നൾകി. ഇങ്ങനുശേഷം സദസ്സു ശദസ്സു ശാന്തമായി. പ്രമേയംഅംഗീകരിക്കപ്പെട്ടു. ഇങ്ങനെ നായർസമുദായത്തിലെ ഭിന്നിപ്പുകൾ അവസാനിപ്പിക്കുവാനുള്ള ശ്രമം ഒടുവിൽ സഫലമായി. നായർ യൂണിയൻ വകയായി ഒരു വിദ്യാർത്ഥിമന്ദിരം സ്ഥാപിക്കുന്നതിനു മി.നാരായണമേനവൻ അദ്ദേഹത്തിന്റെ വകകുന്നുകുഴിയിലുള്ള ഒരു ബംഗ്ലാവും, പുരയിടവും ചില വ്യവസ്ഥകളിന്മേൽ നായർയൂണിയനു വിട്ടുകൊടുത്തു. അക്കാലത്തെ സ്ഥിതിക്ക് ഏകദേശം ൧൫൦൦൦ രൂപാ വില വരുന്ന ആ വസ്തു ൭൦൦൦ രൂപായ്ക്കു യൂണിയനു കൊടുത്തിരിക്കുന്നു എന്നായിരുന്നു ആ ദാനപത്രത്തിലെ മുഖ്യവ്യവസ്ഥ മി.നാരായണമേനവനു കൊടുക്കുവാനുള്ള സംഖ്യ സംഭാവനയായി പിരിച്ചെടുക്കുവാൻ നിശ്ചയിച്ചു. ചങ്ങനാശേരി അതിലേയ്ക്ക് ൧൦൦൦ രൂപാ നൽകുകയുണ്ടായി. മറ്റുപല പ്രമാണികളും വൻപിച്ച തുകകൾ കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. പ്രസ്തുത വാഗ്ദാത്തങ്ങൾ നിറവേറ്റിയിട്ടുള്ളവർ എത്രപേരുണ്ടെന്ന് ആരായുന്നത് ഒരു പക്ഷേ രസാവഹമായിരുന്നേയ്ക്കാം. ൯൮-ലെ സമസ്തകേരളനായര്സമുദായമഹാസമ്മേളനം അമ്പലപ്പുഴവച്ചു കൂടി. പ്രസ്തുത യോഗത്തിലും അദ്ധ്യക്ഷം വഹിച്ചതു ചങ്ങനാശേരിതന്നെയായിരുന്നു. ഈ സമ്മേളനത്തിനുമുൻപ് അന്നു തിരുനെൽവേലി എൻജിനീയറായിരുന്ന വി,എൻ. പരമേശ്വരൻപിള്ള നായർ തറവാടുകളുടെ ഭാഗം സംബന്ധിച്ചു സ്വീകരിക്കേണ്ട വ്യവസ്ഥകളെക്കുറിച്ച് ഒരു ലേഘനപരമ്പര

പത്രങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയുണ്ടായി, ആളോഹരിക്കും താവഴിഭാഗത്തിനും മദ്ധ്യേ ഒരു രാജിവ്യവസ്ഥ കണ്ടുപിടിച്ചു, രണ്ടിന്റേയും ദോഷഭാഗങ്ങളെ പരിത്യജിച്ചു, ഗുണഭാഗങ്ങൾ സംഗ്രഹിച്ചു,സമുദായത്തിലെ വിഭിന്ന


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/218&oldid=157463" എന്ന താളിൽനിന്ന് ശേഖരിച്ചത്