താൾ:Changanasseri 1932.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

181-182

ക്ഷമുള്ള ചേർത്തലത്താലൂക്കിൽ ഒരു സ്ഥാനാർത്ഥിയായി നിന്നു. എന്നാൽ ൯൫-ലെ ഒന്നാംറഗുലേഷനെ സംബന്ധിച്ചും, വിദ്യാർത്ഥിമർദ്ദനത്തെക്കുറിച്ചും ഈ ജനപ്രമാണികൾ സ്വീകരിച്ചനിലയും, തമ്പാനൂർയോഗവും,അതിനെത്തടർന്നുണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളും , തിരുവിതാംകൂറിലെ പൊതുജനങ്ങൾ വിസ്മരിച്ചിരുന്നില്ല. തിരുവനന്തപുരം നിയോജകമണ്ഡലം പ്രബലനും പ്രതാപശാലിയുമായിരുന്ന പി. കേ. കേശവപിള്ളയെ തിരസ്കരിച്ചു ജനസമ്മതനും ആർഭാടരഹിതനുമായ ഡാക്ടടർ എം. എൻ. പിള്ളയെ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്തു. ചേർത്തല നിയോജകമണ്ഡലത്തിൽ മി. ജോസഫ് പഞ്ഞിക്കാരൻ, മി. മള്ളൂർ ഗോവിന്ദപ്പിള്ളയെ പരാജിതനാക്കി. ഈ തിരഞ്ഞടുപ്പു കഴിഞ്ഞു് അല്പകാലത്തിനുള്ളിൽ പി. കേ. കേശവപിള്ള അകാലചരമം പ്രാപിച്ചു. തിരുവിതാംകൂറിലെ അഭിഭാഷകലോകത്ത് അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ ചരമം ഒരു തീരാത്ത നഷ്ടമായിരുന്നു.

                              ചങ്ങനാശേരി   പരമേശ്വരൻപിള്ള  ൯൫-ലെ  ഒന്നാം  റഗുലേഷനനുസരിച്ചു  സംമഘടിക്കപ്പെട്ട  നിയമസഭയിൽ  ഒരംഗമായിരുന്നില്ല.

ആ നിയമസഭ നിർത്തൽചെയ്യുവാനും, അതിനടിസ്ഥാനമായ വിളംബരം പിൻവലിക്കുവാനുമുള്ള തീവ്രശ്രമങ്ങളിൽ അദ്ദേഹം ഏർപ്പെട്ടിരിക്കയായിരുന്നു. പ്രക്ഷോഭണഭലമായി പരിഷ്ക്കരിക്കപ്പെട്ട, പുതിയ നിയമസഭയിൽ പ്രവേശിക്കുവാൻതന്നെ അദ്ദേഹം നിശ്ചയിച്ചു. കൂടുതൽ വിപുലമായ അവകാശങ്ങളോടും അധികാരങ്ങളോടുംകൂടി പുനഃസംഘടിക്കപ്പെട്ട ആ നിയമസഭയുടെ ആവിർഭാവത്തിനു ഹേതുഭൂതമായ പ്രക്ഷോഭണത്തന്റെ നേതാവായിരുന്ന അദ്ദേഹത്തിനു് അന്നത്തെ പരിതഃസ്ഥിതികളിൽ ഏതെരു നിയോജകമന്ഡലത്തിൽ നിന്നെങ്കിലും അനായാസേന നിയമസഭയിൽ പ്രവേശിക്കുവാൻ കഴിയുമായിരുന്നു. എങ്കിലും, സ്ഥാനാർത്ഥിമത്സരത്തിനായുള്ള അദ്ദേഹത്തിന്റെ നിയോജകമണ്ഡലതിരഞ്ഞെടുപ്പു് തികച്ചും നിർഭാഗ്യകരമായിരുന്നു. ആ തിരഞ്ഞെടുപ്പുമത്സരം

ജനക്ഷേമകരമായിരുന്ന അദ്ദേഹത്തിന്റെ പൊതുക്കാർയ്യപ്രവർത്തനങ്ങളിൽനിന്നും, രാഷ്ട്രൂയാദർശങ്ങളി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Changanasseri_1932.pdf/194&oldid=157440" എന്ന താളിൽനിന്ന് ശേഖരിച്ചത്